ETV Bharat / city

വയനാട്ടില്‍ 42 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ് കണ്ടെത്തി

ജിഎസ്‌ടി വന്നതിനു ശേഷം ഈ സംഘം 850 കോടിയോളം രൂപയുടെ കച്ചവടം നടത്തിയതായാണ് കണക്കാക്കുന്നത്. ഇതിലൂടെ 42 കോടിയുടെ നികുതി വെട്ടിപ്പാണ് നടന്നത്. മുഖ്യസൂത്രധാരനായ അലി അക്ബറിനെ കസ്റ്റഡിയിൽ എടുത്തു.

author img

By

Published : Sep 19, 2020, 1:29 AM IST

GST evasion  Wayanad news  GST news  ജിഎസ്‌ടി വാര്‍ത്തകള്‍  വയനാട് വാര്‍ത്തകള്‍  വയനാട്ടില്‍ ജിഎസ്‌ടി തട്ടിപ്പ്
വയനാട്ടില്‍ 42 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ് കണ്ടെത്തി

വയനാട്: കർണാടക, തമിഴ്‌നാട്, ഡൽഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ചു വൻതോതിൽ ജി.എസ്.ടി വെട്ടിപ്പ് നടത്തിയിരുന്ന അടയ്ക്ക കച്ചവട സംഘത്തെ സംസ്‌ഥാന ജി.എസ്.ടി. ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ജി.എസ്.ടി. വന്നതിനു ശേഷം സംസ്‌ഥാന നികുതി വകുപ്പ് നടത്തുന്ന ആദ്യ അറസ്റ്റാണിത്. ജിഎസ്‌ടി വന്നതിനു ശേഷം ഈ സംഘം 850 കോടിയോളം രൂപയുടെ കച്ചവടം നടത്തിയതായാണ് കണക്കാക്കുന്നത്. ഇതിലൂടെ 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

വിവിധ സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ചു കുടുംബാംഗങ്ങളുടെ പേരിൽ രജിസ്‌ട്രേഷൻ എടുത്ത് കേരളത്തിലേക്ക് വൻതോതിൽ അടയ്ക്ക കൊണ്ടുവരുന്നതായി കാണിച്ചു ഇൻപുട്ട്‌ ടാക്‌സ് എടുത്തു നികുതി വെട്ടിക്കുകയായിരുന്നു സംഘത്തിന്റെ പരിപാടി. മുരിക്കാഞ്ചേരി സുലൈമാൻ, മകനായ അലി അക്ബർ മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിലാണ് ജിഎസ്‌ടി രജിസ്ട്രേഷനുകൾ എടുത്തിരുന്നത്. ജിഎസ്‌ടി വന്നതിനു ശേഷം സുലൈമാനും മകൻ അലി അക്ബറും ചേർന്നു തമിഴ്‌നാട്ടിലും ഡൽഹിയിലും രജിസ്ട്രേഷനുകൾ സംഘടിപ്പിച്ചു കേരളത്തിലെ ഇവരുടെ തന്നെ സ്‌ഥാപനങ്ങളിലേക്കു അടയ്ക്ക വിറ്റതായി കാണിച്ചു രേഖയുണ്ടാക്കി. ഈ രേഖകൾ ഉപയോഗിച്ചു ഇവർ ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് എടുത്ത് നികുതി വെട്ടിപ്പ് നടത്തി.

ധനകാര്യ മന്തിയുടെ പ്രത്യേക നിർദേശമനുസരിച്ച് സംസ്‌ഥാന ജി.എസ്.ടി. കമ്മിഷണറുടെ നേതൃത്വത്തിൽ ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ ഉദ്യോഗസ്‌ഥരുടെ സംഘമാണ് വയനാട് കേന്ദ്രീകരിച്ചുള്ള വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് മൂന്നു വ്യാപാര സ്‌ഥാപനങ്ങളിലും വീടുകളിലും ഒരേസമയം നടത്തിയ റെയ്ഡിൽ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു. ഇതേതുടർന്ന് വെട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനായ അലി അക്ബറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്നിൽ സമ്മതിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.