ആലപ്പുഴ: ലക്ഷങ്ങൾ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് ആലപ്പുഴയിൽ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് മുണ്ടാടൻ വീട് അബിൻ(21) ആണ് പിടിയിലായത്. ആലപ്പുഴ പൂങ്കാവ് റെയിൽവെ ക്രോസിന് സമീപം വച്ചാണ് കെ 9 സ്ക്വാഡും നോർത്ത് പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്.
ഓടി രക്ഷപെടാൻ ശ്രമിച്ച അബിനെ പൊലീസ് പിന്തുർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് നാല് പ്ലാസ്റ്റിക് ബോട്ടിലിലായി 11.8 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ മയക്കുമരുന്ന് മാഫിയയെ പിടികൂടുന്നതിനായി നടത്തിയ തെരച്ചിലിന്‍റെ ഭാഗമായാണ് ഇയാളെ പൊലീസ് പിടികൂടിയത്.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും മയക്കുമരുന്ന് വിൽപനക്കാരെയും ഇടനിലക്കാരെയും പിടികൂടാനുള്ള പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.
ALSO READ: രോഗികളെ കൊവിഡ് പോസിറ്റീവായാല്‍ തിരിച്ചയക്കരുത്; പ്രത്യേക മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ വകുപ്പ്