ETV Bharat / city

ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ

വീടുകളില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാന്‍ ആവശ്യമായ സൗകര്യങ്ങളും, സ്വന്തമായി ബാത്ത് അറ്റാച്ച്ഡ് മുറിയും ഉണ്ടാകണം. ഇവര്‍ക്ക് ഓണ്‍ലൈനായാകും ചികിത്സ നല്‍കുക.

alappuzha news  covid news  alappuzha covid news  ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍
ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സ
author img

By

Published : Aug 12, 2020, 1:01 AM IST

Updated : Aug 12, 2020, 6:47 AM IST

ആലപ്പുഴ: ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് താല്‍പര്യമെങ്കില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാം. ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാലിന്‍റെയും അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ കൊവിഡ് രോഗികള്‍ക്കാണ് ഈ സൗകര്യം അനുവദിക്കുക. ഇവര്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാന്‍ ആവശ്യമായ സൗകര്യങ്ങളും, സ്വന്തമായി ബാത്ത് അറ്റാച്ച്ഡ് മുറിയും ഉണ്ടാകണം. ഇവര്‍ക്ക് ഓണ്‍ലൈനായാകും ചികിത്സ നല്‍കുക. വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ താല്‍പര്യമുള്ളവര്‍ ആരോഗ്യവകുപ്പിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനമെടുക്കും.

Last Updated : Aug 12, 2020, 6:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.