ETV Bharat / city

ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേർത്തലയിൽ നടന്നു - BDJS

തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നത്തിന്‍റെ ഭാഗമായാണ് യോഗം വിളിച്ച് ചേർത്തത്.

The BDJS state leadership meeting was held in Cherthala  ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേർത്തലയിൽ നടന്നു  ആലപ്പുഴ  ബിഡിജെഎസ് സംസ്ഥാന നേതൃയോഗം  BDJS  BDJS state leadership meeting
ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേർത്തലയിൽ നടന്നു
author img

By

Published : Feb 21, 2020, 4:54 AM IST

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേർത്തലയിൽ നടന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, ബന്ധപ്പെട്ട മറ്റ് സംഘടനകളുടെ അധ്യക്ഷന്മാർ എന്നിവരുടെ സംയുക്ത യോഗമാണ് ചേര്‍ന്നത്. യോഗത്തിൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സമ്മേളനവും പുനസംഘടനയുമായിരുന്നു പ്രധാന അജണ്ടയെങ്കിലും പോഷക സംഘടനകളുടെ പ്രവർത്തനവും പുനസംഘടനയും യോഗത്തിൽ ചർച്ച ചെയ്തു.

ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേർത്തലയിൽ നടന്നു

തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നത്തിന്‍റെ ഭാഗമായാണ് യോഗം പ്രധാനമായും വിളിച്ച് ചേർത്തത്. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റ് എന്ന നിലയിൽ കുട്ടനാട്ടിൽ ബിഡിജെഎസ് തന്നെ മത്സരിക്കണമെന്ന അഭിപ്രായവും യോഗം ചർച്ച ചെയ്തു. സുഭാഷ് വാസു പാർട്ടിയിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്ന വിമതപക്ഷത്തെ പൂർണമായും ഒഴിവാക്കാനാണ് നീക്കമെന്നാണ് സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.