ETV Bharat / city

ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം:കെടി ജലീല്‍

author img

By

Published : Oct 14, 2019, 6:17 PM IST

Updated : Oct 14, 2019, 9:18 PM IST

കേരളസർവകലാശാലയില്‍ മാർക്ക് ദാനം നടന്നിട്ടില്ല.അർഹമായവ നല്‍കാനാണ് സർക്കാർ നിലനില്‍ക്കുന്നതെന്നും കെടി ജലീല്‍

അർഹതപ്പെട്ടവർക്ക് അർഹമായവ നൽകാൻ സർക്കാർ ഏതറ്റംവരെയും പോകുമെന്ന് കെ ടി ജലീൽ

ആലപ്പുഴ: കേരള സര്‍വകലാശാല മാര്‍ക്ക് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീൽ. പ്രതിപക്ഷ നേതാവ് പൊയ്‌വെടികള്‍ ഇതിന് മുമ്പും പൊട്ടിച്ചിട്ടുണ്ട്. ബന്ധു നിയമന വിവാദം ഉയർന്നപ്പോൾ അന്നും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നെ അതിന്‍റെ സ്ഥിതി എന്തായെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കെ ടി ജലീല്‍ പറഞ്ഞു. കേരള സർവകലാശാലയിൽ നടന്നത് മാർക്ക് ദാനമല്ല. അർഹതപ്പെട്ടവർക്ക് അർഹമായവ നൽകാനാണ് സർക്കാർ നിലകൊള്ളുന്നത്. അതാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. അതിനുവേണ്ടി സർക്കാർ ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം:കെടി ജലീല്‍

മലയാളം സർവ്വകലാശാലയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആരോപണം സുപ്രീം കോടതി വരെ പോയതാണ്. അത് പിന്നീട് പൊളിഞ്ഞു. ഇപ്പോഴിതാ മൂന്നാം തവണയാണ് പൊള്ളയായ ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. അദാലത്തിൽ തന്‍റെ പിഎ പങ്കെടുത്തത് തനിക്ക് വിവരങ്ങൾ നൽകാനും തുടർപ്രവർത്തനങ്ങൾ നടത്താനും വേണ്ടിയാണ്. ഇക്കാര്യങ്ങൾ ചെന്നിത്തലയ്ക്ക് അറിയാഞ്ഞിട്ടല്ല.ഇതു സംബന്ധിച്ച് പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും കെ ടി ജലീല്‍ പറഞ്ഞു.

Intro:Body:പ്രതിപക്ഷ നേതാവിനെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; അർഹതപ്പെട്ടവർക്ക് അർഹമായവ നൽകാൻ സർക്കാർ ഏതറ്റംവരെയും പോകും : കെ ടി ജലീൽ

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ ടി ജലീൽ. പ്രതിപക്ഷ നേതാവ് പൊയിവെടികൾ ഇതിന് മുമ്പും പൊട്ടിച്ചിട്ടുണ്ട്. ബന്ധു നിയമന വിവാദം ഉയർന്നപ്പോൾ അന്നും രാജി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നെ അതിന്റെ സ്ഥിതി എന്തായി എന്നും നമുക്ക് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിന്നീട് മലയാളം സർവ്വകലാശാലയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ആരോപണം സുപ്രീം കോടതി വരെ പോയതാണ്. അതും പിന്നീട് പൊളിഞ്ഞു. ഇപ്പോഴിതാ മൂന്നാം തവണയാണ് പൊള്ളയായ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിൽ തന്റെ പിഎ പങ്കെടുത്തത് തനിക്ക് വിവരങ്ങൾ നൽകാനും തുടർപ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ടിയാണ്. ഇക്കാര്യങ്ങൾ ചെന്നിത്തലയ്ക്ക് അറിയാഞ്ഞിട്ടല്ലെന്നും ജലീൽ കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം. ഇതിന് മുമ്പും ഇത്തരത്തിൽ കോടതിയിൽ പോയ സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കേരളാ സർവ്വകലാശാലയിൽ നടന്നത് മാർക്ക് ദാനമല്ല. അർഹതപ്പെട്ടവർക്ക് അർഹമായവ നൽകാനാണ് സർക്കാർ നിലകൊള്ളുന്നത്. അതാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. അർഹതപ്പെട്ടവർക്ക് അർഹമായവ നൽകാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്നും ജലീൽ വ്യക്തമാക്കി.Conclusion:
Last Updated : Oct 14, 2019, 9:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.