ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകളെയും മൃഗങ്ങളേയും ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവർ കൃത്യമായ പ്രതിരോധ കുത്തിവെപ്പിന് വിധേയരാകണമെന്നും ഡോക്ടറുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കണമെന്നും വളർത്തെ മൃഗങ്ങളെ നിരീക്ഷിക്കണമെന്നും ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള അറിയിച്ചു. പരിപാലിക്കുന്നതിനിടെ വളർത്ത് മൃഗങ്ങളുടെ കടിയോ നഖക്ഷതമോ ഏറ്റാലും ചികിത്സ തേടണമെന്നും വിഷയത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
നിരവധിപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്
ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകളെയും മൃഗങ്ങളേയും ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവർ കൃത്യമായ പ്രതിരോധ കുത്തിവെപ്പിന് വിധേയരാകണമെന്നും ഡോക്ടറുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കണമെന്നും വളർത്തെ മൃഗങ്ങളെ നിരീക്ഷിക്കണമെന്നും ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള അറിയിച്ചു. പരിപാലിക്കുന്നതിനിടെ വളർത്ത് മൃഗങ്ങളുടെ കടിയോ നഖക്ഷതമോ ഏറ്റാലും ചികിത്സ തേടണമെന്നും വിഷയത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് നിർദേശം
ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയിലും പരിസരങ്ങളിലും നിരവധി മനുഷ്യരേയും മൃഗങ്ങളേയും കടിച്ച നായയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.നായ കടിയേറ്റവർ കൃത്യമായ പ്രതിരോധ കുത്തിവെയ്പിന് വിധേയമാകണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കണം. വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഏതെങ്കിലും വളർത്ത് മൃഗത്തിന്റെ കടിയോ നഖ ക്ഷതമോ ഏറ്റാലും ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ആളുകൾ ഇക്കാര്യത്തിൽ പരിഭ്രാന്തരാകാതെ ജാഗ്രതപാലിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.Conclusion: