ETV Bharat / city

ഷാൻ വധക്കേസ്: ആർഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമമെന്ന് എസ്‌ഡിപിഐ - police tries to rescue RSS leaders in shan murder case

പൊലീസ് സേനയിലെ ആർഎസ്എസ്സുകാർ തങ്ങൾക്കു ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി ആർഎസ്എസിനു കൈമാറുകയാണെന്നും കെ സുരേന്ദ്രൻ പെരും നുണകളിലൂടെ ധ്രുവീകരണ രാഷ്ട്രീയത്തിന് ആക്കം കൂട്ടുകയാണെന്നും എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ.

ഷാൻ വധക്കേസ്  ആർഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമമെന്ന് എസ്‌ഡിപിഐ  ആർഎസ്‌എസ്‌ പൊലീസിനെതിരെ ജോൺസൺ കണ്ടച്ചിറ  കെ സുരേന്ദ്രൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു  Shaan murder case alappuzha  police tries to rescue RSS leaders in shan murder case  SDPI allegations against police
ഷാൻ വധക്കേസ്: ആർഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമമെന്ന് എസ്‌ഡിപിഐ
author img

By

Published : Jan 3, 2022, 4:08 PM IST

ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ വധക്കേസിൽ ഗൂഢാലോചനയിൽ പങ്കാളികളായ ആർഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. കേസിൽ മുഖ്യ ആസൂത്രകനായ വൽസൻ തില്ലങ്കേരിക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് എസ്‌ഡിപിഐ ആരോപിച്ചു.

ആർഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമമെന്ന് എസ്‌ഡിപിഐ

ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ജോൺസൺ കണ്ടച്ചിറ പറഞ്ഞു. പൊലീസ് സേനയിലെ ആർഎസ്എസ്സുകാർ തങ്ങൾക്കു ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി ആർഎസ്എസിനു കൈമാറുകയാണ്. കൂടാതെ പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തി അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ബിജെപി നേതാക്കൾ നടത്തുന്നത്.

ഇതിന്‍റെ ഭാഗമാണ് ബിജെപി നേതാവ് എംടി രമേശ് ആലപ്പുഴയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗമെന്നും ജോൺസൺ കണ്ടച്ചിറ ആരോപിച്ചു. ഏതെങ്കിലും കേസിലെ പ്രതികളെക്കുറിച്ച് ബിജെപി നേതാക്കൾക്ക് അറിവുണ്ടെങ്കിൽ ആ വിവരം പൊലീസിന് കൈമാറുകയാണ് വേണ്ടത്. എംടി രമേശ് ഉൾപ്പെടെയുള്ള ആർ.എസ്.എസ്-ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണം.

ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ്- ബിജെപി നേതാക്കളെ രക്ഷിക്കുന്നതിന് പൊലീസിനെ സമ്മർദ്ദത്തിലാക്കി വിരട്ടി നിർത്താനുള്ള ബിജെപി നീക്കത്തിൽ പൊലീസ് വീണുപോകരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പെരും നുണകളിലൂടെ ധ്രുവീകരണ രാഷ്ട്രീയത്തിന് ആക്കം കൂട്ടുകയാണ്.

മാസങ്ങൾ നീണ്ട ഗൂഢാലോചനയിലൂടെ വളരെ ആസൂത്രിതമായി നടത്തിയ ഷാൻ വധത്തിൽ ആർഎസ്എസ് നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാൻ ആർഎസ്എസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരും ഗൂഢമായ നീക്കം നടത്തുന്നതായി സംശയിക്കുന്നു. പൊലീസ് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ തയ്യാറാവണമെന്നും ജോൺസൺ കണ്ടച്ചിറ ആവശ്യപ്പെട്ടു.

READ MORE: രഞ്ജിത്ത് വധം: കൊലയാളി സംഘത്തിലെ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.