ETV Bharat / city

ആരോഗ്യമന്ത്രിയെ അനുകരിച്ച കൊച്ചുമിടുക്കിയുടെ വീഡിയോ വൈറലാവുന്നു - Seven-year-old girl imitaeted Health Minister KK Shailaja Teacher

നിയമസഭ സമ്മേളനത്തിനിടയിലെ മന്ത്രി ശൈലജ ടീച്ചറുടെ പ്രസംഗമാണ് രണ്ടാം ക്ലാസുകാരി ആവര്‍ത്തന അതിമനോഹരമായി അനുകരിച്ചിരിക്കുന്നത്

ആരോഗ്യമന്ത്രിയെ അനുകരിച്ച് കൊച്ചുമിടുക്കി  കെ.കെ ശൈലജ ടീച്ചര്‍ വാര്‍ത്തകള്‍  ആരോഗ്യമന്ത്രി വാര്‍ത്തകള്‍  കേരള ആരോഗ്യ മന്ത്രി  കെ.കെ ശൈലജ ടീച്ചര്‍ ടിക് ടോക്ക് വീഡിയോ  Seven-year-old girl imitaeted Health Minister KK Shailaja Teacher  Health Minister KK Shailaja Teacher
ടീച്ചറമ്മ തരംഗം; ആരോഗ്യമന്ത്രിയെ അനുകരിച്ച് കൊച്ചുമിടുക്കി
author img

By

Published : Apr 19, 2020, 6:12 PM IST

Updated : Apr 19, 2020, 6:17 PM IST

ആലപ്പുഴ: സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അനുകരിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഏഴ് വയസുകാരി ആവര്‍ത്തന. നിയമസഭ സമ്മേളനത്തിനിടയിലെ ശൈലജ ടീച്ചറുടെ പ്രസംഗമാണ് ആവര്‍ത്തന അതിമനോഹരമായി അനുകരിച്ചിരിക്കുന്നത്. 'പെണ്ണുങ്ങള്‍ക്കെന്താണ് കുഴപ്പം...?' എന്ന അടിക്കുറിപ്പോടെ ആവര്‍ത്തനയുടെ അച്ഛന്‍ ശബരിയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ടീച്ചറമ്മ തരംഗം; ആരോഗ്യമന്ത്രിയെ അനുകരിച്ച് കൊച്ചുമിടുക്കി

ഫെബ്രുവരി 6ന് നടന്ന നിയമസഭാ സമ്മേളനത്തിൽ അഴീക്കോട് എംഎൽഎ കെ.എം ഷാജിയുടെ പ്രസംഗത്തിലെ ഒരു പരാമർശം ആരോഗ്യ മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഇതിന് ആരോഗ്യ മന്ത്രി നല്‍കിയ മറുപടിയാണ് ആവര്‍ത്തന അനുകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ശൈലജ ടീച്ചറുടെ ഭാവങ്ങളും ശരീരഭാഷയും അതിമനോഹരമായി അവതരിപ്പിച്ച കൊച്ചുമിടുക്കിയുടെ വീഡിയോ പങ്കുവെച്ചതില്‍ ആരോഗ്യ മന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫകളുമുണ്ട്. പാലക്കാട് ചിറ്റൂർ യങ് വേൾഡ് പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആവര്‍ത്തന.

Last Updated : Apr 19, 2020, 6:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.