ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മടങ്ങിയെത്തിയ മത്സ്യതൊഴിലാളികളെ അഭിനന്ദിച്ച് ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍. അമ്പലപ്പുഴ പായല്‍കുളങ്ങര സ്വദേശികളും അനുഗ്രഹ വള്ളത്തിലെ ജീവനക്കാരുമായ സുബിന്‍, ഷാജി, സോമന്‍, സഞ്ജു എന്നിവരും തോമാസ്ലീഹാ, സെന്‍റ്. തോമസ് നമ്പര്‍ 2 വള്ളങ്ങളിലെ ജീവനക്കാരായ സെബാസ്‌റ്റ്യൻ, രാജു, റെയ്‌നോള്‍ഡ്, ജോസ്‌മോന്‍, രാജേഷ്, ജോണ്‍കുട്ടി, ജോണ്‍ പോള്‍, രോഹിത്ത്, മാര്‍ട്ടിന്‍ എന്നിവരെയുമാണ് ജില്ല കലക്ടര്‍ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്.
കുട്ടനാട്ടിലെ കൈനകരി, പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം പ്രദേശങ്ങളിലാണ് കഴിഞ്ഞ് മൂന്ന് ദിവസങ്ങളായി ഇവര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശാ സി. എബ്രഹാം കലക്ടറോടൊപ്പം ഉണ്ടായിരുന്നു.