ആലപ്പുഴ: പൾസ് പോളിയോ ഇമ്യൂണൈസേഷന്‍റെ ഭാഗമായി ജില്ലയിലാകെ 1,21,543 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി. ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാരോഗ്യകേന്ദ്രത്തിൽ മാവേലിക്കര എംഎൽഎ ആർ.രാജേഷ് നിർവഹിച്ചു.
പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തുള്ളിമരുന്ന് സ്വീകരിച്ചവരില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ 682 കുട്ടികളുമുൾപ്പെടുന്നു. തുള്ളിമരുന്ന് വിതരണത്തിന് ശേഷം നൂറനാട് അർച്ചന കോളേജ് ഓഫ് നഴ്‌സിങ് വിദ്യാർഥികൾ അവതരിപ്പിച്ച ബോധവൽക്കരണ സ്‌കിറ്റ് അരങ്ങേറി. പ്രത്യേകം ഒരുക്കിയ ബൂത്തുകളില്‍ രാവിലെ എട്ട് മണി മുതൽ അഞ്ച് മണി വരെയാണ് കുഞ്ഞുങ്ങൾക്ക് പ്രതിരോധ തുള്ളിമരുന്ന് നല്‍കിയത്.