ആലപ്പുഴ : പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച വിജയം പിണറായി സർക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കേരള കോൺഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ് കെ. മാണിക്കില്ലെന്ന് ഇതോടെ വ്യക്തമായി. അതേസമയം കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‌മാന് വോട്ടിങ് ശതമാനത്തിലുണ്ടായ നേട്ടം അരൂർ ഉപതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻ.ഡി.എയിൽ ഘടകകക്ഷികൾക്ക് ബി.ജെ.പി സംസ്ഥാന ഘടകം അർഹമായ പരിഗണന നൽകുന്നില്ലെന്നും കേരളത്തിലെ ബി.ജെ.പിക്കാർക്ക് പാർട്ടിയെ കൊണ്ടു നടക്കാനുള്ള പ്രാപ്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലായിൽ ബി.ഡി.ജെ.എസ് വോട്ട് മറിച്ചെന്ന ബി.ജെ.പിയുടെ ആരോപണം തെറ്റാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.