ETV Bharat / city

ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കിയത് യുഡിഎഫ് സർക്കാരെന്ന് ഉമ്മൻ ചാണ്ടി - ആലപ്പുഴ ബൈപാസ്

താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന ബജറ്റിൽ ആലപ്പുഴ ബൈപ്പാസിന് തുക അനുവദിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി.

oomman chandi on alappuzha bypass  oomman chandi news  alappuzha bypass news  ആലപ്പുഴ ബൈപാസ്  ഉമ്മൻ ചാണ്ടി വാര്‍ത്തകള്‍
ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കിയത് യുഡിഎഫ് സർക്കാരെന്ന് ഉമ്മൻ ചാണ്ടി
author img

By

Published : Feb 7, 2021, 12:52 AM IST

ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്നമായിരുന്ന ആലപ്പുഴ ബൈപാസ് യാഥാർഥ്യമാക്കിയത് യുഡിഎഫ് സർക്കാരും അന്നത്തെ എംപി ആയിരുന്ന കെ.സി വേണുഗോപാലുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എം.പി എന്ന നിലയിൽ ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കാൻ ത്യാഗപൂർണമായ പ്രവർത്തനമാണ് വേണുഗോപാൽ നടത്തിയത്. പലവിധ കാരണങ്ങളാൽ മുടങ്ങിക്കിടന്ന ആലപ്പുഴ ബൈപ്പാസ് പദ്ധതി ഏറ്റെടുത്ത് അവയെല്ലാം പരിഹരിക്കാൻ പ്രയത്നിച്ചത് വേണുഗോപാലാണ്. ഇത് ആരൊക്കെ തമസ്കരിച്ചാലും ആലപ്പുഴയിലെ ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമാക്കിയത് യുഡിഎഫ് സർക്കാരെന്ന് ഉമ്മൻ ചാണ്ടി

താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന ബജറ്റിൽ ആലപ്പുഴ ബൈപ്പാസിന് തുക അനുവദിച്ചിട്ടുണ്ടെന്നും ബൈപ്പാസ് യാഥാർഥ്യമാക്കിയത് യുഡിഎഫ് സർക്കാർ ആണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ആലപ്പുഴ ബൈപാസിലെ വിജയശിൽപ്പി എന്ന നിലയിൽ പ്രയത്നിച്ച കെ.സി വേണുഗോപാലിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.