ആലപ്പുഴ: മതിയായ രേഖകളില്ലാതെ ലൈസൻസ് ടെസ്റ്റിനെത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമയെ മടക്കി അയക്കാൻ ശ്രമിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ക്ക് മർദനം. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെങ്ങളത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ വച്ചായിരുന്നു സംഭവം.
കോട്ടയം ആർടിഒ ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ എം.വി ജയചന്ദ്രനാണ് മർദനമേറ്റത്. ജയചന്ദ്രനെ കുമരകം ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവാതുക്കൽ ബാസ്റ്റിൻ എന്ന പേരിൽ വ്യാജ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നയാളാണ് മർദിച്ചതെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ പറഞ്ഞു.
സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്തു. അതേസമയം, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ മർദിച്ചുവെന്നാരോപിച്ച് ഡ്രൈവിങ് സ്‌കൂള്‍ ഉടമയും ആശുപത്രിയിൽ ചികിത്സ തേടി.
Also read: ജിന്ന് ഒഴിപ്പിക്കുന്ന 'മുസ്‌ലിയാര്‍ സംഘം' ജൂവലറി കൊള്ളക്കേസില്‍ പിടിയില്‍