ETV Bharat / city

പിണറായിയുടെ ലക്ഷ്യം യുഡിഎഫ് മുക്ത കേരളമെന്ന് എം.എം ഹസൻ - എം.എം ഹസൻ ബൈറ്റുകള്‍

യുഡിഎഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ധർണ എം.എം ഹസന്‍ ഉദ്‌ഘാടനം ചെയ്‌തു

MM Hasan inaugurated the one-day dharna organized by the UDF Haripad Constituency Committee  UDF Haripad Constituency Committee  MM Hasan  MM Hasan news  എം.എം ഹസൻ  എം.എം ഹസൻ വാര്‍ത്തകള്‍  എം.എം ഹസൻ ബൈറ്റുകള്‍  എം.എം ഹസൻ വിവാദം
പിണറായിയുടെ ലക്ഷ്യം യുഡിഎഫ് മുക്ത കേരളമെന്ന് എം.എം ഹസൻ
author img

By

Published : Jan 23, 2021, 10:52 PM IST

Updated : Jan 23, 2021, 11:00 PM IST

ആലപ്പുഴ: നരേന്ദ്ര മോദിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണെങ്കിൽ പിണറായിയുടെ ലക്ഷ്യം യുഡിഎഫ് മുക്ത കേരളമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അഡ്വ. എം.എം ഹസൻ. സംസ്ഥാനത്ത് സിപിഎം-ബിജെപി ബന്ധമുള്ളത് കൊണ്ടാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടാന്‍ കരണമായതെന്ന വസ്തുത ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ബന്ധമുള്ളതുകൊണ്ടാണ് ബിജെപി സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികൾ സ്വർണ കള്ളക്കടത്തിന്‍റേയും ഡോളർ കള്ളകടത്തിന്‍റേയും അന്വേഷണം ഒച്ചിഴയുന്നത് പോലെ നീക്കുന്നതെന്നും എം.എം ഹസന്‍ പറഞ്ഞു.

പിണറായിയുടെ ലക്ഷ്യം യുഡിഎഫ് മുക്ത കേരളമെന്ന് എം.എം ഹസൻ

മുഖ്യമന്ത്രിയും സ്വർണകടത്തിലെ പ്രതിയാകേണ്ട ആളാണെന്നും എം.എം ഹസന്‍ ആരോപിച്ചു. യുഡിഎഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ധർണ എം.എം ഹസന്‍ ഉദ്‌ഘാടനം ചെയ്‌തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ.ബി.കളത്തിൽ അധ്യക്ഷത വഹിച്ചു. യുഡിഫ് കൺവീനർ എസ്‌.രാജേന്ദ്രകുറുപ്പ്, എഐസിസി അംഗം അനിൽബോസ് എന്നിവർ സംസാരിച്ചു.

Last Updated : Jan 23, 2021, 11:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.