ETV Bharat / city

മാവേലിക്കരക്ക് സാംസ്കാരിക നിലയം; ഗദ്ദിക കലാമേളയുടെ സമാപന ചടങ്ങ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു - closing ceremony of the Gadika Kalamela

പത്ത് ദിവസങ്ങളിലായി മാവേലിക്കരയിൽ നടന്നുവന്നിരുന്ന ഗദ്ദിക കലാമേളയുടെ സമാപന പൊതുസമ്മേളനം മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. മാവേലിക്കരയിലെ ഗദ്ദിക വേദി സംസ്ഥാനത്തെ മറ്റ് ഗദ്ദിക വേദികളെ അപേക്ഷിച്ച് ജനപങ്കാളിത്തം കൊണ്ട് ധന്യമായെന്ന് മന്ത്രി

Minister AK Balan inaugurated the closing ceremony of the Gadika Kalamela  മാവേലിക്കരക്ക് സാംസ്കാരിക നിലയം  ഗദ്ദിക കലാമേളയുടെ സമാപന ചടങ്ങ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു  ഗദ്ദിക കലാമേള  മന്ത്രി എ.കെ ബാലൻ  ആലപ്പുഴ  Minister AK Balan  closing ceremony of the Gadika Kalamela  Gadika Kalamela
മാവേലിക്കരക്ക് സാംസ്കാരിക നിലയം; ഗദ്ദിക കലാമേളയുടെ സമാപന ചടങ്ങ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു
author img

By

Published : Dec 12, 2019, 11:33 PM IST

ആലപ്പുഴ: ഓരോ ജില്ലയിലും സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സാംസ്‌കാരിക നിലയങ്ങളിൽ ഒന്ന് മാവേലിക്കരക്ക് അനുവദിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. പത്ത് ദിവസങ്ങളിലായി മാവേലിക്കരയിൽ നടന്നുവന്നിരുന്ന ഗദ്ദിക കലാമേളയുടെ സമാപന പൊതുസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. മാവേലിക്കരയിലെ ഗദ്ദിക വേദി സംസ്ഥാനത്തെ മറ്റ് ഗദ്ദിക വേദികളെ അപേക്ഷിച്ച് ജനപങ്കാളിത്തം കൊണ്ട് ധന്യമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തോളം പേരാണ് ഗദ്ദികയില്‍ പങ്കെടുക്കാനായി ഈ ദിവസങ്ങളില്‍ എത്തിയത്. ഗദ്ദികയുടെ ഇന്ന് വരെയുള്ള ചരിത്രത്തില്‍ ഏറ്റവും മികച്ച വേദിയായി ജനപങ്കാളിത്തംകൊണ്ട് മാവേലിക്കര മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാവേലിക്കരക്ക് സാംസ്കാരിക നിലയം; ഗദ്ദിക കലാമേളയുടെ സമാപന ചടങ്ങ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു

ആദിവാസി-ഗോത്ര സമൂഹങ്ങളുടെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അടിസ്ഥാന വർഗത്തിന്‍റെ സാമൂഹികവും അടിസ്ഥാനപരവുമായ വികസനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളില്‍ നടത്തിയ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാരിന്‍റെ കാലയളവിൽ പട്ടികജാതി പട്ടികവർഗത്തിനായി 25000 പഠനമുറികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ 7500 പഠനമുറികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സർക്കാർ വേരിട്ട രീതിയിൽ ചിന്തിക്കുകയാണെന്നും സർക്കാർ തൊഴിൽ നൈപുണ്യം നൽകിയെന്നും 300 പേർക്ക് വിദേശത്ത് ജോലി സമ്പാദിച്ച് നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആർ.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന എം.ആർ.എസുകൾക്കും, ഐ.ടി.ഐകൾക്കുമുള്ള അവാർഡുകള്‍ വിതരണം ചെയ്തു.

Intro:Body:ഗദ്ദികക്ക് സമാപനം: മാവേലിക്കരക്ക് സാംസ്‌ക്കാരിക നിലയം:മന്ത്രി എ.കെ ബാലൻ

ആലപ്പുഴ: സംസ്ഥാന സർക്കാർ ജില്ലകളിൽ ആരംഭിക്കുന്ന സാംസ്‌ക്കാരിക നിലയങ്ങളിൽ ഒന്ന് മാവേലിക്കരക്ക് അനുവദിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ,സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. 10 ദിവസങ്ങളിലായി മാവേലിക്കരയിൽ അരങ്ങേറിയ ഗദ്ദിക കലാമേളയുടെ സമാപനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാവേലിക്കരയിലെ ഗദ്ദിക  വേദി സംസ്ഥാനത്തെ മറ്റ് ഗദ്ദിക വേദികളിൽ നിന്നും ജനപങ്കാളിത്തം കൊണ്ട് ധന്യമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഒന്നര ലക്ഷത്തോളം പേരാണ് ഗദ്ദിക നഗരിയിലേക്ക് ഒഴുകിയെത്തിയത്.  സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ആദിവാസി-ഗോത്ര സമൂഹങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഗദ്ദിക മേളകളിൽ വലിയ ജനപങ്കാളിത്തമാണ് മാവേലിക്കരയിൽ അനുഭവപ്പെട്ടത്. ഇത് ഗദ്ദികയുടെ ഇന്ന് വരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേദിയായി മാവേലിക്കരയെ മാറ്റിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആദിവാസി -ഗോത്ര സമൂഹങ്ങളുടെ ഉന്നതിക്കായി സമാനതകളില്ലാത്ത പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അടിസ്ഥാന വർഗ്ഗത്തിന്റെ സാമൂഹികവും-അടിസ്ഥാനപരവുമായ വികസനങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ മേഖല എന്നിവിടങ്ങൡ നടത്തിയ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലയളവിൽ പട്ടികജാതി പട്ടികവർഗത്തിനായി 25000 പഠനമുറികൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.  ഇപ്പോൾ 7500 പഠനമുറികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സർക്കാർ വേരിട്ട രീതിയിൽ ചിന്തിക്കുന്നു. സർക്കാർ തൊഴിൽ നൈപുണ്യം നൽകി. 300 പേർക്ക് വിദേശത്ത് ജോലി സമ്പാദിച്ച് നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെച്ച് 100 % വിജയം കൈവരിച്ച പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എം.ആർ.എസ്സുകൾക്കും ,ഐ.ടി.ഐ കൾക്കുമുള്ള അവാർഡ് വിതരണവും മന്ത്രി എ.കെ ബാലൻ നിർവ്വഹിച്ചു. Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.