ETV Bharat / city

സൗമ്യയെ കൊന്നത് വിവാഹ അഭ്യർഥന നിരസിച്ചതിന്: അജാസിന് എതിരെ അമ്മയും മകനും - മൊഴി

സൗമ്യക്ക് അജാസിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായി മൂത്ത മകൻ പൊലീസിന് മൊഴി നൽകി.

ഫയൽ ചിത്രം
author img

By

Published : Jun 16, 2019, 2:48 PM IST

Updated : Jun 16, 2019, 3:26 PM IST

ആലപ്പുഴ: മാവേലിക്കരയിൽ പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹഭ്യർത്ഥന നിരസിച്ചതിനെന്ന് പൊലീസ് പറഞ്ഞു.

വിവാഹഭ്യർത്ഥന നിരസിച്ചത് കൊലപാതകത്തിലേക്ക് കലാശിച്ചു

അജാസ് കൊല്ലുമെന്ന് സൗമ്യ നേരത്തെ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്ത മകൻ പൊലീസിന് മൊഴി നൽകി. അജാസിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റിയിരുന്നില്ലെന്നും ഭീഷണി ഉണ്ടായിരുന്ന കാര്യം നേരത്തെ തന്നെ വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നതായും സൗമ്യയുടെ അമ്മ പറഞ്ഞു.

അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ അതിൽ നിന്ന് ഒഴിഞ്ഞുമാറി. ഈ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

കടംവാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാൻ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയെങ്കിലും തുക കൈപ്പറ്റാൻ അജാസ് തയ്യാറായില്ല. നേരത്തെ ബാങ്ക് വഴി നൽകിയ പണവും തിരിച്ചയച്ചിരുന്നു. സൗമ്യയെയും അമ്മയെയും കൊച്ചിയിൽ നിന്ന് പ്രതി തന്നെ കാറിൽ തിരികെ ആലപ്പുഴയിൽ എത്തിച്ചിരുന്നു.

അതേസമയം ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്ന് വള്ളികുന്നം പൊലീസ് പ്രതികരിച്ചു. സൗമ്യയുടെ പോസ്റ്റ് മോർട്ടം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ പൂർത്തിയായി. കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

വള്ളികുന്നത്ത് പോലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹാഭ്യർത്ഥന നിരസിച്ചതിന്. തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യം സൗമ്യ നിരസിച്ചതിനെ തുടർന്നാണ് പോലീസുകാരനായ  അജാസ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അജാസ് കൊല്ലുമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്തമകൻ പോലീസിന് മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റിയിരുന്നില്ല. ഭീഷണി ഉണ്ടായിരുന്ന കാര്യം നേരത്തെ തന്നെ വള്ളികുന്നം എസ് ഐ അറിയിച്ചിരുന്നതായി സൗമ്യയുടെ അമ്മ വെളിപ്പെടുത്തി.

അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യർത്ഥന നടത്തി. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ  ഒഴിഞ്ഞുമാറി. ഇതിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കടംവാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാൻ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ച  കൊച്ചിയിലെത്തിയെങ്കിലും തുക കൈപ്പറ്റാൻ അജാസ് തയ്യാറായില്ല. നേരത്തെ ബാങ്ക് വഴി നൽകിയ പണവും തിരിച്ചയച്ചിരുന്നു. സൗമ്യയെയും അമ്മയെയും കൊച്ചിയിൽ നിന്ന് പ്രതി തന്നെ കാറിൽ തിരികെ ആലപ്പുഴയിൽ എത്തിച്ചു. അജാസിൽ നിന്ന് ഭീഷണിയുള്ള കാര്യം  സൗമ്യ വള്ളികുന്നം എസ് ഐ ധരിപ്പിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. അക്രമിക്കപ്പെട്ടേക്കുമെന്ന് ഏഴാം ക്ലാസുകാരനായ മൂത്ത മകനോടും സൗമ്യ പറഞ്ഞിരുന്നു.

ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്നാണ് വള്ളികുന്നം പോലീസിൻറെ പ്രതികരണം. സൗമ്യയുടെ പോസ്റ്റുമോർട്ടം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ പൂർത്തിയായി. കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
Last Updated : Jun 16, 2019, 3:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.