ആലപ്പുഴ: ഹരിപ്പാടിന് സമീപം കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന് നേരെ ഇന്നലെ പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം ആളുകള്‍ ബസിന്‍റെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു. അഞ്ച് യുവാക്കൾ കാറിലെത്തി ബസ് നിർത്താൻ ആവശ്യപ്പെട്ടുവെന്നും ബസിന്‍റെ വേഗത കുറഞ്ഞതോടെ കല്ലെറിയുകയായിരുന്നു എന്നും ഡ്രൈവർ എ മുരളി പറഞ്ഞു. കല്ലേറിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ലുകളും ഹെഡ്‌ലൈറ്റും ഭാഗികമായി തകർന്നിട്ടുണ്ട്. ബസിനെ ഏറെ നേരം പിന്തുടര്‍ന്ന അക്രമികള്‍ ബസിന്‍റെ പിൻഭാഗത്തെ ചില്ലുകളും എറിഞ്ഞ് തകർത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിപ്പാട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് - ആലപ്പുഴ
കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം ആളുകള്‍ ബസിന്‍റെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു.
ആലപ്പുഴ: ഹരിപ്പാടിന് സമീപം കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന് നേരെ ഇന്നലെ പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം ആളുകള്‍ ബസിന്‍റെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു. അഞ്ച് യുവാക്കൾ കാറിലെത്തി ബസ് നിർത്താൻ ആവശ്യപ്പെട്ടുവെന്നും ബസിന്‍റെ വേഗത കുറഞ്ഞതോടെ കല്ലെറിയുകയായിരുന്നു എന്നും ഡ്രൈവർ എ മുരളി പറഞ്ഞു. കല്ലേറിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ലുകളും ഹെഡ്‌ലൈറ്റും ഭാഗികമായി തകർന്നിട്ടുണ്ട്. ബസിനെ ഏറെ നേരം പിന്തുടര്‍ന്ന അക്രമികള്‍ ബസിന്‍റെ പിൻഭാഗത്തെ ചില്ലുകളും എറിഞ്ഞ് തകർത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഞ്ചു യുവാക്കൾ കാറിലെത്തി ബസ് നിർത്താൻ ആവശ്യപ്പെട്ടുവെന്നും ബസ്സിന്റെ വേഗത കുറഞ്ഞതോടെ കല്ലെറിയുകയായിരുന്നു ഡ്രൈവർ എ മുരളി പറഞ്ഞു. മുൻവശത്തെ ചില്ലുകളിൽ രണ്ടിടത്ത് പൊട്ടലുണ്ട്. ബസിന്റെ വേഗത കുറഞ്ഞതോടെ ഇടതുഭാഗത്തെ ഹെഡ്ലൈറ്റ് അക്രമികൾ കുട കൊണ്ട് അടിച്ചുതകർത്തു. ഇതോടെ മുൻസീറ്റിലിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭയന്നു നിലവിളിക്കുകയും മറ്റു യാത്രക്കാർ ബസ്സിലെ ഷട്ടറുകൾ അടയ്ക്കുകയും ചെയ്യുകയായിരുന്നു. ബസ് നിർത്തരുതെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതോടെ ഡ്രൈവർ മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ പിന്നിലെ ചില്ലുകളും എറിഞ്ഞുതകർത്തു.
അമ്പലപ്പുഴ മുതൽ കാർ പിന്നിലുണ്ടായിരുന്നു തോട്ടപ്പള്ളി എത്തിയപ്പോൾ കാർ ബസ്സിനെ മറികടന്ന് പോയെന്നും പ്രകോപന കാരണം അറിയില്ലെന്നും ഡ്രൈവർ പറയുന്നു. ബസ് ഹരിപ്പാട് എത്തിയതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു. സംഭവസ്ഥലത്തുനിന്ന് ഒടിഞ്ഞ കുടയുടെ ഭാഗങ്ങൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു.Conclusion: