ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളിയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും 15 ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ സാമഗ്രികളും നല്‍കി. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഒരു ദിവസത്തെ വേതനമായ 3,01,981 രൂപയും കമ്പനിയുടെ വിഹിതവും ചേർത്താണ് തുക കണ്ടെത്തിയത്. 10 ലക്ഷം രൂപ ജില്ല കലക്ടറുടെ ചേംബറില്‍ വെച്ച് ധനമന്ത്രി ടി.എം തോമസ് ഐസക്കിന് ചെയര്‍മാന്‍ സി.ബി ചന്ദ്രബാബു കൈമാറി. നിയുക്ത എംഎല്‍എമാരായ എച്ച്.സലാം, പി.പി ചിത്തരജ്ഞന്‍, ജില്ല കലക്ടര്‍ എ.അലക്‌സാണ്ടര്‍, കെ.എസ്.ഡി.പി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഹാൻഡ് സാനിറ്റൈസര്‍, 25000 ഫെയ്‌സ് മാസ്‌കുകള്‍, മൂന്ന് ലക്ഷം പാരസെറ്റമോൾ ഗുളിക, 50000 സിപിഎം ഗുളികകള്‍ എന്നിവയും കൈമാറി. കെ.എസ്.ഡി.പി മാനേജർമാരായ എബിൻ കുര്യാക്കോസ്, ടി.ആർ സന്തോഷ് എന്നിവരും പങ്കെടുത്തു. 2016ല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ഡി.പി നിലവില്‍ വികസനത്തിന്‍റെ പാതയിലാണ്. സാനിറ്റൈസര്‍ നിര്‍മാണത്തിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി ഇടപെടുകയാണ് ഇപ്പോള്‍ ഈ പൊതുമേഖലാ സ്ഥാപനം.
Also read: പ്രകൃതിക്ഷോഭം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, കടലില്‍ പോകുന്നതിന് വിലക്ക്