ETV Bharat / city

സഹകരണമേഖലയെ കൊള്ളസംഘങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റാൻ സിപിഎം ശ്രമം: കെ സി വേണുഗോപാൽ

സഹകരണ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന ഒരു സർക്കാർ കേരളത്തിലുള്ളതെന്നും ഉത്തരവാദിത്തപ്പെട്ട ഉന്നതരുടെ പേരുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെന്നും അതിനാലാണ് യാതൊരുവിധ നടപടിയും സിപിഎം സ്വീകരിക്കാത്തതെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

kc venugopal criticize cpim on karuvannur bank fraud case  kc venugopal mp  AICC general secretary kc venugopal  AICC general secretary kc venugopal statement about karuvannur bank fraud case  karuvannur bank fraud  കെ സി വേണുഗോപാൽ  കെ സി വേണുഗോപാൽ സിപിഎം വിമർശനം  കരുവന്നൂരിൽ നടക്കുന്ന തട്ടിപ്പ്  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി  സഹകരണ മേഖല തട്ടിപ്പ്  സഹകരണ മേഖല തട്ടിപ്പിൽ സിപിഎമ്മിനെ വിമർശിച്ച് കെ സി വേണുഗോപാൽ
സഹകരണമേഖലയെ കൊള്ളസംഘങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സിപിഎമ്മിന്‍റെ ശ്രമം: കെ സി വേണുഗോപാൽ
author img

By

Published : Aug 1, 2022, 8:12 AM IST

ആലപ്പുഴ: സഹകരണ മേഖലയുടെ വിശ്വാസ്യത പൂർണ്ണമായും തകർക്കാൻ കൂട്ടുനിൽക്കുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. യഥാർഥത്തിൽ സഹകരണ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന ഒരു സർക്കാർ കേരളത്തിലുള്ളത് കൊണ്ടാണ് ഇത്രയധികം തട്ടിപ്പുകൾ കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സഹകരണമേഖലയെ കൊള്ളസംഘങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സിപിഎമ്മിന്‍റെ ശ്രമം: കെ സി വേണുഗോപാൽ

കരുവന്നൂരിൽ നടക്കുന്ന തട്ടിപ്പ് കേരളത്തിന്‍റെ കണ്ണ് തുറപ്പിക്കുന്നതാണ്. സ്വന്തം വീട്ടിൽ ഏറ്റവും വേണ്ടപ്പെട്ടവർ മരണപ്പെട്ടാൽ പോലും സ്വന്തം ബാങ്ക് സഹായിക്കാൻ ഇല്ലാത്ത ഒരു ദയനീയാവസ്ഥയാണ് കേരളത്തിലെ പിണറായി സർക്കാരിന്‍റെ സഹകരണ മേഖലയിലെ ഏറ്റവും വിപ്ലവകരമായ മാറ്റം. ഇത് കരുവന്നൂരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കേരളത്തിലെ എല്ലായിടത്തും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

സഹകരണ മേഖലയിൽ നടക്കുന്നത് സിപിഎം കൊള്ളയാണ്. ഉത്തരവാദിത്തപ്പെട്ട ഉന്നതരുടെ പേരുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. അത്കൊണ്ട് തന്നെ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ സിപിഎം നേതൃത്വത്തിന് ആവുന്നില്ലെന്നും വേണുഗോപാൽ ആരോപിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസ്‌ ഇടപെടുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.