ആലപ്പുഴ: കെ.ആർ ഗൗരിയമ്മ നേതൃത്വം നൽകുന്ന ജനാധിപത്യ സംരക്ഷണ സമിതി ഇടതുമുന്നണി വിട്ടതായി വിമത വിഭാഗം നേതാവ് രാജൻ ബാബു. വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴയിൽ ചേർന്ന അടിയന്തര സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. 2014 മുതൽ ജെഎസ്‌എസ് ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. അന്ന് മുതൽ കടുത്ത അവഗണനയാണ് ഇടതുമുന്നണി പാർട്ടിയോടും ഗൗരിയമ്മയോടും കാണിക്കുന്നത് എന്നും രാജൻ ബാബു ആരോപിച്ചു. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് ജെഎസ്‌എസിന് നേരിടേണ്ടി വന്നത്. എൽഡിഎഫിൽ നിന്ന് സ്ഥാനമാനങ്ങൾ ലഭിച്ചില്ലെങ്കിൽ മറ്റ് മുന്നണികളുമായി ചർച്ച നടത്തണമെന്ന് ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നതായും രാജൻ ബാബു അവകാശപ്പെട്ടു.
ജെഎസ്എസ് ഇടതുമുന്നണി വിട്ടതായി വിമത വിഭാഗം നേതാവ് രാജൻ ബാബു
കടുത്ത അവഗണനയാണ് ഇടതുമുന്നണി പാർട്ടിയോടും ഗൗരിയമ്മയോടും കാണിക്കുന്നത് എന്നും രാജൻ ബാബു ആരോപിച്ചു.