ETV Bharat / city

മാന്നാറിൽ വൻ അഗ്നിബാധ; 4 വ്യാപാര സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു

author img

By

Published : Mar 8, 2022, 1:06 PM IST

രാവിലെ 11 മണിയോടെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിൽ ആളപായമില്ല.

മാന്നാർ തീപിടിത്തം  വ്യാപാര സ്ഥാപനങ്ങള്‍ തീപിടിത്തം  മാന്നാര്‍ കട തീപിടിത്തം  ആലപ്പുഴ അഗ്നിബാധ  mannar fire latest  fire breaks out at shop in mannar
മാന്നാറിൽ വൻ അഗ്നിബാധ; 4 വ്യാപാര സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു

ആലപ്പുഴ: മാന്നാർ ടൗണിലെ പരുമലക്കടവിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ അഗ്നിബാധ. രാവിലെ 11 മണിയോടെയാണ് അഗ്നിബാധയുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങൾക്കാണ് തീപിടിത്തത്തിൽ നാശനഷ്‌ടം സംഭവിച്ചത്. തീപിടിത്തത്തിൽ ആളപായമില്ല.

മാന്നാറിൽ വൻ അഗ്നിബാധ

അഗ്നിബാധയുണ്ടായ കടയുൾപ്പെടെ 4 വ്യാപാര സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. എവിടെ നിന്നാണ് തീ പടർന്നതെന്നോ തീപിടിത്തത്തിന് കാരണമെന്തെന്നോ വ്യക്തമല്ല. പെട്ടെന്ന് പുകയും തുടർന്ന് തീയും പടർന്ന് പിടിക്കുകയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നായി 4 യൂണിറ്റ് ഫയർ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തി. അഗ്നിശമന സേനയും പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Also read: വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 5 പേർ വെന്തുമരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.