ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കാലു പിടിച്ച് കാര്യം നേടിയ ആളാണ് ഗവർണറെന്നും ഭരണഘടന പദവിയിൽ ഇരുന്ന് ആർഎസ്‌എസ് അജണ്ട നടപ്പാക്കുന്ന ഗവർണർ രാജിവച്ച് ഒഴിഞ്ഞു പോകണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
വൈസ് ചാൻസലറെ തെരുവ് ഗുണ്ട എന്നാണ് ഗവർണർ വിളിച്ചത്. ഗവർണർ ഇത്രമാത്രം അധഃപതിക്കാമോ? ലോകപ്രശസ്‌ത ചിന്തകനും ചരിത്രകാരനുമായ ഒരാളെയാണ് ഗുണ്ട എന്ന് വിളിക്കുന്നത്. ഇതിലൂടെ തന്നെ ഗവർണറുടെ നിലവാരം എവിടെയെത്തി എന്ന് മനസിലാക്കാമെന്നും ജയരാജൻ പറഞ്ഞു.
ഗവർണർ - സർക്കാർ തർക്കം അഡ്‌ജസ്റ്റുമെന്‍റാണ് എന്ന ആരോപണം കോൺഗ്രസിൻ്റെ നിലവാരമില്ലായ്‌മയുടെ ലക്ഷണമാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്ന് ആളുകൾ പോകുന്നത് ആ പാർട്ടിയുടെ നയത്തിൻ്റെ തകർച്ചയാണെന്നും ഇപി കുറ്റപ്പെടുത്തി.