ETV Bharat / city

പെട്രോള്‍ വിലവർധനവിനെതിരെ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ - ഇന്ധന വില

സെഞ്ച്വറി അടിച്ച് പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് തടഞ്ഞെങ്കിലും സമരം നടത്തിയ ശേഷമാണ് പ്രവർത്തകർ മടങ്ങിയത്.

dyfi protest against petrol price hike  petrol price hike  dyfi protest  ഡിവൈഎഫ്ഐ സമരം  പെട്രോള്‍ വില  ഇന്ധന വില  ആലപ്പുഴ വാർത്തകള്‍
ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
author img

By

Published : Jun 7, 2021, 10:11 PM IST

ആലപ്പുഴ : പെട്രോൾ വില വർധനവിനെതിരെ പമ്പിന് മുന്നിൽ ക്രിക്കറ്റ് കളിച്ച് സെഞ്ച്വറി അടിച്ച് പ്രതിഷേധിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തില്‍ കലാശിച്ചു. ചേർത്തല അശ്വതി പെട്രോൾ പമ്പിന് മുന്നിലാണ് സംഭവം.

ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

പെട്രോൾ വില നൂറ് കടന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്‌. പെട്രോൾ പമ്പിന് മുന്നിൽ പ്രതീകാത്മക ക്രിക്കറ്റ് കളി നടത്തി സെഞ്ച്വറിയടിച്ച് പ്രതിഷേധിക്കാനായിരുന്നു തീരുമാനം.

also read: സംസ്ഥാനത്ത് നൂറ് കടന്ന് പെട്രോള്‍ വില

പമ്പിന് മുന്നിൽ സ്ഥാപിച്ച ക്രിക്കറ്റ് സ്റ്റമ്പ് ചേർത്തല എസ്.ഐ. ഊരിമാറ്റി സമരം തടയാൻ ശ്രമിച്ചതാണ് തർക്കത്തിനും, സംഘർഷാവസ്ഥയ്ക്കും വഴിയൊരുക്കിയത്. തർക്കം ഉന്തിലും, തള്ളിലും കലാശിച്ചു. തുടർന്ന് സമരം നടത്തിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.