ETV Bharat / city

ഡോ. രേണു രാജ് ആലപ്പുഴ ജില്ല കലക്‌ടറായി ചുമതലയേറ്റു

ജില്ലയുടെ 53-ാമത്തെ കലക്‌ടറായാണ് ഡോ. രേണു രാജ് ചുതമലയേറ്റത്

Dr. Renu Raj has been appointed as the District Collector of Alappuzha  Alappuzha District Collector Dr. Renu Raj  Dr. Renu Raj  ഡോ. രേണു രാജ് ആലപ്പുഴ ജില്ലാ കലക്‌ടറായി ചുമതലയേറ്റു  വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ശ്രദ്ധനൽകുമെന്ന് ഡോ രേണുരാജ്
വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ശ്രദ്ധനൽകും; ഡോ. രേണു രാജ് ആലപ്പുഴ ജില്ലാ കലക്‌ടറായി ചുമതലയേറ്റു
author img

By

Published : Mar 3, 2022, 10:29 PM IST

ആലപ്പുഴ: ജില്ലയുടെ 53-ാമത്തെ കലക്‌ടറായി ഡോ. രേണു രാജ് ചുതമലയേറ്റു. എ.ഡി.എം ജെ. മോബിയുടെ നേതൃത്വത്തിലാണ് പുതിയ കലക്‌ടറെ സ്വീകരിച്ചത്. അച്ഛന്‍ രാജകുമാരന്‍ നായര്‍, അമ്മ വി.എന്‍. ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും ഡോ. രേണുവിനൊപ്പം എത്തിയിരുന്നു.

കലക്‌ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രേണു രാജ് ആദ്യം പങ്കെടുത്തത്. ജില്ല വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, എ.ഡി.എം, ഡെപ്യൂട്ടി കലക്‌ടര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയും ജീവനക്കാരെ സന്ദര്‍ശിക്കുകയും ചെയ്തു.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ ജില്ലയെന്ന നിലയിൽ ആ മേഖലയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്ന് കലക്‌ടർ അറിയിച്ചു. കനാൽ സൗന്ദര്യവത്കരണവും നവീകരണമുൾപ്പടെയുള്ള വിവിധ പദ്ധതികൾ നടന്നുവരുന്നുണ്ട്.

കൊവിഡ് കാലത്തിന് ശേഷം ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് കൈവന്നിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തി മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ആരോഗ്യകരമായ മത്സരം വേണമെന്നും ഇത്തരം കാര്യങ്ങൾ കൂടുതൽ ഊർജിതമായി നടപ്പാക്കുമെന്നും കലക്‌ടർ കൂട്ടിച്ചേർത്തു.

ALSO READ: അതിരൂക്ഷം, ആരും സഹായിക്കാനില്ല'; അഭ്യർഥനയുമായി സുമിയിലെ 650ഓളം വിദ്യർഥികൾ

2015 ഐ.എ.എസ് ബാച്ചില്‍പെട്ട ഡോ. രേണു രാജ് നഗരകാര്യ വകുപ്പിന്‍റെയും അമൃത് മിഷന്‍റെയും ഡയറക്‌ടറായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ആലപ്പുഴ കലക്‌ടറായി നിയമിക്കപ്പെട്ടത്. നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസിസ്റ്റന്‍റ് സെക്രട്ടറി, തൃശൂര്‍, ദേവികുളം സബ് കലക്‌ടർ, എറണാകുളം അസിസ്റ്റന്‍റ് കലക്‌ടർ (ട്രെയിനി) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

For All Latest Updates

TAGGED:

Dr. Renu Raj
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.