ETV Bharat / city

തീരപ്രദേശങ്ങളിൽ അതീവജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ

author img

By

Published : Jul 4, 2020, 9:04 PM IST

ജില്ലയില്‍ രോഗം സ്ഥീരികരിച്ച രണ്ട് സ്‌ത്രീകളുടെ ഭർത്താക്കന്മാർ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇവർക്ക് ഒട്ടനവധി മത്സ്യത്തൊഴിലാളികളും ആയി മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരും അടുത്ത സമ്പർക്കം ഉണ്ടായിട്ടുണ്ട്.

alappuzha news  alappuzha covid update  ആലപ്പുഴ വാര്‍ത്തകള്‍  ആലപ്പുഴ കൊവിഡ് വാര്‍ത്തകള്‍
തീരപ്രദേശങ്ങളിൽ അതീവജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ

ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എ.അലക്സാണ്ടർ അറിയിച്ചു. അനാവശ്യ ഗൃഹസന്ദർശനങ്ങളും മറ്റ് പരിപാടികളും കർശനമായും ഒഴിവാക്കേണ്ടതാണ്. അവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ.

ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെയും പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെയും രോഗബാധ സ്ഥിരീകരിച്ച സ്ത്രീകളുടെ രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ ഭർത്താക്കന്മാർ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇവർക്ക് ഒട്ടനവധി മത്സ്യത്തൊഴിലാളികളും ആയി മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരും അടുത്ത സമ്പർക്കം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ തീരദേശ ഗ്രാമപഞ്ചായത്തുകളുടെ രോഗവ്യാപനം തടയാനായി പല വാർഡുകളും കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുത്തെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ ആരോഗ്യ വിഭാഗത്തിന്‍റെയും തദ്ദേശസ്വയംഭരണവകുപ്പിന്‍റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

തീരദേശ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്‍റും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരും. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 16, തുറവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1,16,18, കുത്തിയതോട് ഗ്രാമപഞ്ചായത്ത് വാർഡ് 1, 16 എന്നീ വാർഡുകളുമാണ് കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.