ETV Bharat / city

മാലിന്യനിക്ഷേപത്തില്‍ തര്‍ക്കം; അഭിഭാഷകന്‍ കൊല്ലപ്പെട്ടു

വീടിന് കുറച്ചകലെയുള്ള സ്ഥലത്ത് മാലിന്യം കളഞ്ഞ ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഏബ്രഹാമിനെ തടഞ്ഞ രണ്ട് യുവാക്കള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു. പ്രതികളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Dispute over waste disposal; The lawyer was killed  alappuzha lawyer murder  alappuzha news  ആലപ്പുഴ വാര്‍ത്ത  ആലപ്പുഴ വക്കീല്‍ കൊലപാതകം
മാലിന്യനിക്ഷേപത്തില്‍ തര്‍ക്കം; അഭിഭാഷകന്‍ കൊല്ലപ്പെട്ടു
author img

By

Published : Mar 7, 2020, 2:35 PM IST

Updated : Mar 7, 2020, 2:54 PM IST

ആലപ്പുഴ: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അഭിഭാഷകൻ കൊല്ലപ്പെട്ടു. ചെങ്ങന്നൂർ അങ്ങാടിക്കൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ ഏബ്രഹാം വർഗീസ് (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പുത്തൻകാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. വീടിന് കുറച്ചകലെയുള്ള സ്ഥലത്ത് മാലിന്യം കളഞ്ഞ ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ഏബ്രഹാമിനെ തടഞ്ഞ രണ്ട് യുവാക്കള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു. ബോധരഹിതനായി ഏബ്രഹാം പിന്നോട്ടു വീണു. തുടർന്ന് പ്രതികൾ ഏബ്രഹാമിനെ അടുത്തുള്ള സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും അവിടെ സ്വീകരിച്ചില്ല. അപകടമുണ്ടായെന്നാണ് പ്രതികൾ ആശുപത്രിയിൽ പറഞ്ഞത്. തുടർന്നാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ വച്ചാണ് ഏബ്രഹാം മരിക്കുന്നത്.

മാലിന്യനിക്ഷേപത്തില്‍ തര്‍ക്കം; അഭിഭാഷകന്‍ കൊല്ലപ്പെട്ടു

ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ മൊബൈൽ ഫോണിലേക്കു വിളിച്ചു. ഫോണെടുത്ത പ്രതികള്‍ ഏബ്രഹാമിന് വാഹനാപകടത്തില്‍ പരിക്കേറ്റെന്നും ആശുപത്രിലാണെന്നും പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവത്തിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് രണ്ട് പേരെ കസ്‌റ്റഡിയിലെടുത്തത്.

Last Updated : Mar 7, 2020, 2:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.