ആലപ്പുഴ: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ്‌ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മെയ് 26 മുതല്‍ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സൗകര്യമൊരുക്കി ജലഗതാഗത വകുപ്പ്. രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെയും വൈകിട്ട് നാലു മുതല്‍ ആറു വരെയും ബോട്ട് സര്‍വീസ് നടത്തും. യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഒരു ബോട്ടില്‍ പരിമിതമായ യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു. യാത്ര ചെയ്യേണ്ടവര്‍ നേരത്തേ ബോട്ട് ജെട്ടിയില്‍ എത്തണം. കൂടാതെ യാത്രക്കാര്‍ ബ്രേക്ക് ദി ചെയിനിന്‍റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന കിയോസ്‌ക് പ്രയോജനപ്പെടുത്തണം. മുഖാവരണം ധരിച്ചു യാത്ര ചെയ്യണം, സ്‌കൂള്‍ തിരിച്ചറിയല്‍ രേഖ യാത്രാവേളയില്‍ പരിശോധകര്‍ ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്ക് വിധേയമാക്കണം. ടിക്കറ്റ് കൗണ്ടറുകളിലും ബോട്ടിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജലഗതാഗത വകുപ്പ്
യാത്രവേളയില്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഒരു ബോട്ടില്‍ പരിമിതമായ യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു