ETV Bharat / city

സി.എസ്.സുജാത ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി

പി.സതീദേവി വനിത കമ്മിഷന്‍ അധ്യക്ഷയായതോടെയാണ് സിഎസ് സുജാതയെ തെരഞ്ഞെടുത്തത്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി  ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വാർത്ത  സി.എസ്.സുജാത വാർത്ത  സി.എസ്.സുജാത പുതിയ വാർത്ത  പി.സതീദേവിയെ തെരഞ്ഞെടുത്ത സാഹചര്യം  C.S Sujatha news  C.S Sujatha latest news  State secretary of the Democratic Women Association  sathidevi news  C S Sujatha news  state women commission sathidevi
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സി.എസ്.സുജാതയെ തെരഞ്ഞെടുത്തു
author img

By

Published : Oct 2, 2021, 5:38 PM IST

ആലപ്പുഴ : സി.എസ്.സുജാതയെ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി.സതീദേവി സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷയായതോടെ വന്ന ഒഴിവിലാണ് സുജാതയെ തെരഞ്ഞെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗമാണ് സുജാത. നിലവിൽ സംഘടനയുടെ സംസ്ഥാന ട്രഷററും കേന്ദ്ര കമ്മിറ്റി അംഗവുമാണ് മുൻ എംപിയായ ഇവർ.

ഇ.പദ്‌മാവതിയാണ് പുതിയ ട്രഷറര്‍. സൂസന്‍ കോടി പ്രസിഡന്‍റായി തുടരും. ശനിയാഴ്‌ച ചേര്‍ന്ന ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് പി കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആര്‍ ബിന്ദു എന്നിവരും ശനിയാഴ്‌ച ചേർന്ന യോഗത്തില്‍ പങ്കെടുത്തു.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ഥിനി പ്രതിനിധി

2004ല്‍ മാവേലിക്കരയില്‍നിന്ന് പാര്‍ലമെന്‍റ് അംഗമായി സുജാത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ആദ്യ വിദ്യാര്‍ഥിനി പ്രതിനിധിയായിരുന്നു. 1986ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിള അസോസിയേഷന്‍ ജില്ല സെക്രട്ടറിയുമായി. പ്രഥമ ആലപ്പുഴ ജില്ല കൗണ്‍സില്‍ അംഗമായിരുന്നു. തുടര്‍ന്ന് 1995 മുതല്‍ 2004 വരെ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായി.

സിപിഎം സംസ്ഥാന കമ്മറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന ട്രഷറര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ്, മിനിമം വേജസ് ബോര്‍ഡ് ഉപദേശക ബോര്‍ഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ സുജാത ഒരുഘട്ടത്തില്‍ വി എസ് പക്ഷനേതാവുമായിരുന്നു.

READ MORE: പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.