ETV Bharat / city

ജാഗ്രതയോടെ നേതൃത്വം; ശാസന നല്‍കിയെങ്കിലും സുധാകരനെ കൈവിടാതെ സി.പി.എം - cpm persuade g sudhakaran

സുധാകരന്‍റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനപരമായ പ്രതികരണം ഉണ്ടാകുന്നത് ഈ സമ്മേളന കാലത്ത് നേതൃത്വത്തെ പ്രതിരോധത്തിലാക്കും.

ജി സുധാകരന്‍  സുധാകരന്‍  സുധാകരന്‍ വാര്‍ത്ത  ജി സുധാകരന്‍ വാര്‍ത്ത  സുധാകരന്‍ അച്ചടക്ക നടപടി വാര്‍ത്ത  സുധാകരന്‍ പരസ്യ ശാസന വാര്‍ത്ത  സുധാകരന്‍ അച്ചടക്ക നടപടി  സുധാകരന്‍ സിപിഎം അച്ചടക്ക നടപടി  സുധാകരന്‍ പരസ്യ ശാസന  സുധാകരന്‍ സിപിഎം പരസ്യ ശാസന  സുധാകരന്‍ സിപിഎം പരസ്യ ശാസന വാര്‍ത്ത  ജി സുധാകരന്‍ സിപിഎം  ജി സുധാകരന്‍ സിപിഎം വാര്‍ത്ത  ജി സുധാകരന്‍ സിപിഎം അനുനയം വാര്‍ത്ത  ജി സുധാകരന്‍ സിപിഎം അനുനയം  അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്‌ച വാര്‍ത്ത  അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്‌ച സുധാകരന്‍ വാര്‍ത്ത  അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്‌ച സുധാകരന്‍  സിപിഎം സുധാകരന്‍ അനുനയം  സിപിഎം സുധാകരന്‍ അനുനയം വാര്‍ത്ത  g sudhakaran  g sudhakaran news  g sudhakaran cpm news  g sudhakaran cpm  cpm persuade g sudhakaran  cpm persuade g sudhakaran news
ആലപ്പുഴയിലെ അതികായനെ അനുനയിപ്പിക്കാന്‍ സിപിഎം
author img

By

Published : Nov 7, 2021, 12:11 PM IST

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വീഴ്‌ചയില്‍ പരസ്യ ശാസന എന്ന സംഘടന നടപടി നേരിട്ട ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കവുമായി സിപിഎം. പ്രകോപനപരമായ നിലപാട് സുധാകരന്‍റെ ഭാഗത്ത് നിന്നുമുണ്ടാകാതിരിയ്ക്കാനാണ് സിപിഎം തിരക്കിട്ട് ശ്രമിക്കുന്നത്.

ശനിയാഴ്‌ച സംഘടന നടപടിയുണ്ടായ സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ ജി സുധാകരന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മുഖ്യമന്ത്രി സുധാകരനെ വിളിച്ച് വരുത്തുകയായിരുന്നു. തെറ്റ് തിരുത്തി പാര്‍ട്ടിയ്ക്കൊപ്പം നില്‍ക്കാന്‍ തയാറാകണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി തന്നെ സുധാകരനെ വിളിച്ചു വരുത്തിയത്. സിപിഎമ്മിനുള്ളിലെ പൊതു നിലപാടും ഇതുതന്നെയാണ്.

സുധാകരനെതിരെ ശക്തമായ പടയൊരുക്കം

ആലപ്പുഴയിലെ പാര്‍ട്ടിയെ വര്‍ഷങ്ങളായി നയിച്ചിരുന്നത് സുധാകരനായിരുന്നു. തോമസ് ഐസക്ക് കൂടി ശക്തനായി എത്തിയതോടെ പലപ്പോഴും വിഭാഗീയ പ്രശ്‌നങ്ങളുണ്ടായപ്പോഴും ഭൂരിപക്ഷം സുധാകരനൊപ്പമായിരുന്നു. എന്നാല്‍ നിലവില്‍ സുധാകരനെതിരെ ശക്തമായ ഒരു പടയൊരുക്കം ജില്ലയില്‍ നിന്ന് തന്നെ നടന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്‌ച സംബന്ധിച്ച് പരിശോധിച്ച ഏളമരം കരീം, കെ.ജെ തോമസും ഉള്‍പ്പെട്ട അന്വേഷണ സമിതി സുധാകരന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ 22 വീഴ്‌ചകളാണ് കണ്ടെത്തിയത്. അമ്പലപ്പുഴയില്‍ സലാമിനെ പരാജയപ്പെടുത്താന്‍ സുധാകരന്‍ ശ്രമിച്ചില്ലെങ്കിലും വിജയത്തിനായി ആത്മര്‍ത്ഥമായ ശ്രമമുണ്ടായില്ല, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിയ്ക്കുമെന്ന് സുധാകരന്‍ പ്രതീക്ഷിച്ചു.

എന്നാല്‍ മാറ്റം ഉള്‍ക്കൊണ്ട് മുതിര്‍ന്ന നേതാവിന്‍റേതായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചില്ല, അസംതൃപ്‌തി സുധാകരന്‍റെ പെരുമാറ്റത്തില്‍ നിഴലിച്ചു. സംസാരഭാഷയിലും ശരീരഭാഷയിലും ഇത് പ്രകടമായി, സലാമിനെതിരെയുണ്ടായ വര്‍ഗീയ പ്രചരണങ്ങളെ ചെറുക്കാന്‍ ശ്രമിച്ചില്ല, ഫണ്ട് കണ്ടെത്താന്‍ സഹായിച്ചില്ല തുടങ്ങിയ ഗുരുതരമായ വീഴ്‌ചകളാണ് കമ്മിഷന്‍ കണ്ടെത്തിയത്.

സിപിഎമ്മിന്‍റെ അനുനയ ശ്രമങ്ങള്‍

ഈ റിപ്പോര്‍ട്ട് അതേപടി സെക്രട്ടേറിയറ്റ് അംഗീകരിച്ച് സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ സുധാകരന്‍ നിഷേധിച്ചു. എന്നാല്‍ ആലപ്പുഴയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളാരും സുധാകരനെ അനുകൂലിച്ചില്ല. ഇതോടെയാണ് സുധാകരനെതിരെ നടപടിയെടുക്കാന്‍ തീരുമാനമുണ്ടായത്.

ആലപ്പുഴയിലെ പാര്‍ട്ടിയ്ക്കുള്ളില്‍ സുധാകരന്‍റെ സ്വാധീനം കുറയുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് സുധാകരന്‍. അഴിമതി വിരുദ്ധ പ്രതിച്ഛായയും മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തന മികവുമെല്ലാം പരിഗണിച്ചാണ് സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്. സുധാകരന്‍റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനപരമായ പ്രതികരണം ഉണ്ടാകുന്നത് ഈ സമ്മേളന കാലത്ത് നേതൃത്വത്തെ പ്രതിരോധത്തിലാക്കും.

Read more: ജി.സുധാകരന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.