ആലപ്പുഴ : ചേർത്തലയിൽ നവവധു ഹെനയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അപ്പുക്കുട്ടനെ കോടതിയിൽ ഹാജരാക്കി. ചേർത്തല മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 26 നാണ് ചേർത്തല സ്വദേശി ഹെനയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹെന കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് അപ്പുക്കുട്ടൻ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനിടെ മൃതദേഹത്തിൽ മുറിവുകൾ കണ്ട് ഡോക്‌ടർമാർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം സ്വാഭാവികമായിരുന്നില്ലെന്നും ഭർത്താവ് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നുവെന്നും തെളിഞ്ഞത്.
READ MORE: ചേർത്തലയിലെ നവവധുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്: ഭർത്താവ് അറസ്റ്റിൽ
മാനസിക രോഗമുള്ള ഹെനയെ തർക്കത്തെ തുടർന്ന് ഭർത്താവ് അപ്പുക്കുട്ടൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഏഴുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.