ETV Bharat / city

കടൽക്ഷോഭം : അമ്പലപ്പുഴയിൽ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു - sea attack

കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതാണ് പ്രതിഷേധത്തിന് കാരണം

ദേശീയപാത ഉപരോധിച്ചു
author img

By

Published : Jun 12, 2019, 2:28 AM IST

Updated : Jun 12, 2019, 4:45 AM IST

ആലപ്പുഴ: കടൽക്ഷോഭം ശക്തമായ അമ്പലപ്പുഴയിൽ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു. കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതാണ് പ്രതിഷേധത്തിന് കാരണം.

അമ്പലപ്പുഴ റെയിൽവേ മേൽപ്പാലമാണ് മത്സ്യതൊഴിലാളികളും തീരദേശവാസികളും ചേർന്ന് രണ്ടര മണിക്കൂറോളം ഉപരോധിച്ചത്. അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും പൂർണ്ണമായും കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ഏറെകാലമായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പ്രദേശത്തെ എംപിയ്ക്കും എംഎൽഎയ്ക്കും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താനാണ് ദേശീയപാത ഉപരോധിക്കുന്നത് എന്ന് പ്രതിഷേധക്കാർ പറഞ്ഞു.

കടൽക്ഷോഭം : അമ്പലപ്പുഴയിൽ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു
സമരക്കാരെ അനുനയിപ്പിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിയും ഇടപെട്ടെങ്കിലും വിജയിച്ചില്ല. ജില്ലാ കലക്ടർ എസ് സുഹാസ് നേരിട്ടെത്തി ആവശ്യങ്ങൾ പൂർണമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായത്. തുടർന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കടൽക്ഷോഭം ഉണ്ടായ തീരപ്രദേശങ്ങളിൽ സന്ദർശനം നടത്തി.

Intro:കടൽക്ഷോഭം ശക്തമായ അമ്പലപ്പുഴയിൽ തീരദേശവാസികൾ ദേശീയപാത രണ്ടരമണിക്കൂർ ഉപരോധിച്ചു. എൻഎച്ച് 47-ദേശീയപാതയിൽ അമ്പലപ്പുഴ റെയിൽവേ മേൽപ്പാലമാണ് മത്സ്യതൊഴിലാളികളും തീരദേശവാസികളും ഉപരോധിച്ചത്. കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയതാണ് പ്രതിഷേധത്തിന് കാരണം.

Body:അമ്പലപ്പുഴയും സമീപത്തെയും തീരദേശത്ത് പൂർണ്ണമായും കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. പ്രദേശത്തെ എംപിയ്ക്കും എംഎൽഎയ്ക്കും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ് ദേശീയപാത ഉപരോധിക്കുന്നത് എന്ന് പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാർഗ്ഗം സമാധാനപരമായിരുന്നു എന്നതിനാൽ റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. സമരക്കാരെ അനുനയിപ്പിക്കാൻ ആദ്യം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. എന്നാൽ അവർ വഴങ്ങിയില്ല. പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ ഊഴമായിരുന്നു. അതും വിജയിച്ചില്ല. കലക്ടർ നേരിട്ടെത്തി ഉറപ്പ് തരണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഒടുവിൽ ജില്ലാ കളക്ടർ എസ് സുഹാസ് നേരിട്ടെത്തി. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേട്ട് അവ പൂർണമായും പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിനു ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായത്.

Conclusion:പ്രതിഷേധത്തെ തുടർന്ന് നാലുമണിക്കൂറോളം ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉപരോധം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമാതിനാൽ തന്നെ ആശുപത്രിയിലേക്ക് രോഗികളുമായി എത്തേണ്ട ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപരോധം മൂലം വലയുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. വനിതാ പോലീസ് ഉൾപ്പെടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം തന്നെ എത്തിയിരുന്നു. തുടർന്ന് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും കടൽക്ഷോഭം ഉണ്ടായ തീരപ്രദേശങ്ങളിൽ സന്ദർശനം നടത്തി.
Last Updated : Jun 12, 2019, 4:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.