ETV Bharat / city

ആലപ്പുഴയിൽ പച്ചക്കറി ലോറി മറിഞ്ഞു; ലോറി ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു - ആലപ്പുഴ വാര്‍ത്തകള്‍

മംഗലാപുരത്ത് നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

alappuzha lorry accident  alappuzha news  ആലപ്പുഴ വാര്‍ത്തകള്‍  ലോറി അപകടം
ആലപ്പുഴയിൽ പച്ചക്കറി ലോറി മറിഞ്ഞു; ലോറി ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
author img

By

Published : Apr 13, 2021, 12:58 AM IST

ആലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതയിൽ പച്ചക്കറി ലോഡുമായി വന്ന ലോറി മറിഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം രാവിലെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരെയും പ്രാഥമിക ശുശ്രൂഷയ്ക്ക് വേണ്ടി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ടുനിന്ന നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് റോഡിൽ പച്ചക്കറികൾ ചിതറിവീണു. തുടർന്ന് പൊലീസ് തന്നെ ഇടപെട്ട് മറ്റൊരു വാഹനം വിളിച്ച് പച്ചക്കറികൾ റോഡിൽ നിന്ന് മാറ്റി. അപകടം ഏറെ നേരം ദേശീയപാതയിൽ ഗതാഗത കുരുക്ക് സൃഷിടിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.