ETV Bharat / city

സംയോജിത കൃഷിയിൽ സംയുക്ത മുന്നേറ്റമൊരുക്കാൻ ആലപ്പുഴ

author img

By

Published : Feb 1, 2021, 11:32 PM IST

പാൽ, മുട്ട, മൽസ്യം, ഇറച്ചി, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ജില്ല സ്വയം പര്യാപ്തതയിൽ എത്തുകയെന്നതാണ് ലക്ഷ്യം.

alappuzha farming movement  alappuzha farming news  alappuzha latest news  ആലപ്പുഴ വാര്‍ത്തകള്‍  സംയോജിത കൃഷി  ആലപ്പുഴ സിപിഎം വാര്‍ത്തകള്‍
സംയോജിത കൃഷിയിൽ സംയുക്ത മുന്നേറ്റമൊരുക്കാൻ ആലപ്പുഴ

ആലപ്പുഴ: സംയോജിത കൃഷി ക്യാംപയിൻ കമ്മിറ്റിയുടെ നേതൃത്തിൽ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണ ബാങ്കുകളുടേയും ഫാർമേഴ്സ് ക്ലബുകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംയോജിത കൃഷി ആരംഭിക്കുവാൻ ജില്ലാ തല സംഘാടക സമിതി യോഗം തീരുമാനിച്ചു. വിഷു വിപണി ലക്ഷ്യം വച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്‍റ് ജി. ഹരിശങ്കർ അധ്യക്ഷത വഹിച്ചു.

പാൽ, മുട്ട, മൽസ്യം, ഇറച്ചി, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ജില്ല സ്വയം പര്യാപ്തതയിൽ എത്തുകയെന്നതാണ് ലക്ഷ്യം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും സംയുക്തമായി പദ്ധതികൾ രൂപീകരിക്കും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ കമ്മറ്റി ഉറപ്പാക്കും. വിഷുക്കാലത്ത് വിഷരഹിത കാർഷിക വിളകൾ ലഭ്യമാക്കുന്നതിന് വിപണന കേന്ദ്രങ്ങളും ആരംഭിക്കും.

കഞ്ഞിക്കുഴി, ഭരണിക്കാവ് എന്നിവിടങ്ങളിൽ വച്ച് വേനൽക്കാല പച്ചക്കറികളുടെ ശിൽപ്പശാലയും ഒരുക്കു ന്നുണ്ട്. ജില്ലാ തല നടീൽ ഉദ്ഘാടനം ഓണാട്ടുകരയിൽ ഫെബ്രുവരി ഏഴിന് സംഘടിപ്പിക്കും. ഏരിയാ തല സംഘാടക സമിതികൾ ഫെബ്രുവരി ആറിന് രൂപീകരിക്കുവാനും ഫെബ്രുവരി ഒമ്പതിന് ഏരിയാതല നടീൽ ഉദ്ഘാടനവും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.