ETV Bharat / city

സ്രവപരിശോധനയിലെ കാലതാമസം പൂര്‍ണമായും പരിഹരിക്കാന്‍ നടപടി - സ്രവ പരിശോധനഫലം

കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ച സ്രവസാമ്പിളുകളിൽ ഫംഗസ് ബാധ കണ്ടെത്തിയത് സംബന്ധിച്ച വാർത്ത ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് കലക്ടറുടെ നടപടി. വൈറോളജി ലാബില്‍ സാമ്പിള്‍ പരിശോധനയ്ക്ക് അത്യാധുനിക സജ്ജീകരണം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്

Action to completely resolve the delay in the swab test  സ്രവപരിശോധനയിലെ കാലതാമസം പൂര്‍ണമായും പരിഹരിക്കാന്‍ നടപടി  swab test  സ്രവ പരിശോധനഫലം  വണ്ടാനം മെഡിക്കല്‍ കോളജ്
സ്രവപരിശോധനയിലെ കാലതാമസം പൂര്‍ണമായും പരിഹരിക്കാന്‍ നടപടി
author img

By

Published : Jul 16, 2020, 10:24 PM IST

ആലപ്പുഴ: കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്രവ പരിശോധനഫലം ലഭിക്കുന്നതില്‍ കാലതാമസം വരുന്നത് പൂര്‍ണമായും പരിഹരിക്കാന്‍ രണ്ടുദിവസത്തിനകം സംവിധാനം ഒരുങ്ങുമെന്ന് ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍ വ്യക്തമാക്കി. കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ച സ്രവസാമ്പിളുകളിൽ ഫംഗസ് ബാധ കണ്ടെത്തിയത് സംബന്ധിച്ച വാർത്ത ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് കലക്ടറുടെ നടപടി. വൈറോളജി ലാബില്‍ സാമ്പിള്‍ പരിശോധനയ്ക്ക് അത്യാധുനിക സജ്ജീകരണം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വണ്ടാനം മെഡിക്കല്‍ കോളജില്‍ കൊവിഡ് 19 പരിശോധനയ്ക്ക് ലാബ് സജ്ജീകരിച്ചുവരികയാണെന്നും ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. സ്രവ പരിശോധന കൂടുതല്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടര്‍ ബന്ധപ്പെട്ടവരുമായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അടിയന്തര നടപടികള്‍ കൈക്കൊണ്ടത്.

ഓട്ടോമേറ്റഡ് ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ മെഷീനാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുക. സ്രവപരിശോധനയിലെ ഒരുഘട്ടം മാനുഷികമായാണ് ഇവിടെ നടത്തിയിരുന്നത്. കൂടുതല്‍ പേര്‍ അത്യധ്വാനം ചെയ്താണ് ഒരുദിവസം കഷ്ടിച്ച് 600 പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ യന്ത്രം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ദിവസേന കുറഞ്ഞത് ആയിരം സാമ്പിളുകള്‍ സുഗമമായി പരിശോധിക്കാനാകുമെന്ന് വൈറോളജി ലാബിന്‍റെ ചുമതല വഹിക്കുന്ന ഡോ.സുഗുണന്‍ വ്യക്തമാക്കി.

ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സാങ്കേതിക സഹായത്തോടെയാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ലാബ് സജ്ജമാക്കുന്നത്. ഇതിനുവേണ്ട ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. ട്രയല്‍ കഴിഞ്ഞാലുടന്‍ ലാബ് പൂര്‍ണ പ്രവര്‍ത്തന ക്ഷമമാകും. ആധുനിക ഓട്ടോമേറ്റഡ് ആര്‍എന്‍എ മെഷീന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തനം തുടങ്ങുകയും മെഡിക്കല്‍ കോളജില്‍ ലാബ് സജ്ജമാകുകയും ചെയ്യുന്നതോടെ സ്രവപരിശോധനയില്‍ ഒരു കാലതാമസവുമുണ്ടാകില്ല. പരിശോധനകള്‍ വേഗത്തിലാക്കുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിനും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ല മെഡിക്കല്‍ ഓഫീസ്, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിങ് സെല്‍ ഏകോപിപ്പിക്കും. ഏതെങ്കിലും സാംപിളിന്‍റെ പരിശോധനയില്‍ ദീര്‍ഘമായ കാലതാമസം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് അടിയന്തരമായി പരിഹരിക്കാനും മോണിറ്ററിങ് സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്രവ പരിശോധനയുമായി ബന്ധപ്പെട്ട പരാതികള്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം. ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിന്‍റെ ചുമതല വഹിക്കുന്ന ഡോ.സുഗുണന്‍, ഡിഎംഒ ഡോ.എല്‍.അനിതകുമാരി, മെഡിക്കല്‍ കോളജ് പ്രതിനിധി ഡോ.സുമ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.രാംലാല്‍ തുടങ്ങിയവര്‍ അവലോകന ചര്‍ച്ച യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.