.
ആലപ്പുഴ: തുമ്പോളിയിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ മുഖംമൂടി സംഘത്തിൻറെ ആക്രമണം. ബുധനാഴ്ച രാത്രിയിലാണ് തുമ്പോളിയിൽ രണ്ടു വീടുകൾക്കും പതിനഞ്ചോളം വാഹനങ്ങൾക്കും നേരെ അക്രമണണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഭാഷ്, ഷിബിൻ, അരുൺ മുരളീധരൻ, അഭിജിത്ത്, ആദർശ്, മണികണ്ഠൻ, ജിനീഷ് എന്നിവരാണ് പോലീസ് പിടിയിലായത്. വീടുകളും വാഹനങ്ങളും അടിച്ചുതകർത്ത പ്രതികൾ സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയാണ് ഇവർ അക്രമത്തിന് നേതൃത്വം നൽകിയത് എന്ന് പ്രദേശവാസികൾ പറയുന്നു.
ഈസ്റ്റർ ദിനത്തിൽ രണ്ടുപേർ തമ്മിൽ ഉണ്ടായ വാക്കുതർക്കവും സംഘർഷവുമാണ് വലിയ ആക്രമ സംഭവങ്ങളിലേക്ക് നീങ്ങിയത്.
സുഭാഷ് ഉൾപ്പെടെ നാല് പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും മറ്റുള്ളവർ ആവശ്യമായ സഹായങ്ങൾ ചെയ്തവരാണെന്നും പോലീസ് വെക്തമാക്കി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രൈവറ്റ് പ്രോപ്പർട്ടി ഡാമേജസ് ഓഡിനൻസ് എന്ന പുതിയ നിയമം ജില്ലയിൽ ആദ്യമായി നടപ്പാക്കിയ കേസിൽ, ഭവനഭേദനം, സംഘം ചേർന്നുള്ള ആക്രമണം, അന്യായമായ സംഘംചേരൽ, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേൽ ചുമത്തിയിരിക്കുന്നത്. സംഭത്തിന്‍റെ പശ്ചാതലത്തിൽ തീരദേശത്തെ ഗുണ്ടാവിളയാട്ടം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.