ETV Bharat / business

സഞ്ചാരികളെ ആകർഷിച്ച് റാമോജി ഫിലിം സിറ്റിയിലെ വിന്‍റർ ഫെസ്‌റ്റ് - Winter Fest

2023 ജനുവരി 29 വരെയാണ് വിന്‍റർ ഫെസ്‌റ്റ് നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതലാണ് പ്രവേശന സമയം.

Winter Fest celebration  Ramoji Film City  hyderabad  തെലങ്കാന  ഹൈദരാബാദ്  രാമോജി ഫിലിം സിറ്റി  www ramojifilmcity com  ramojifilmcity  Winter Fest  വിന്‍റർ ഫെസ്‌റ്റ്
റാമോജി ഫിലിം സിറ്റി വിന്‍റർ ഫെസ്‌റ്റ്
author img

By

Published : Dec 16, 2022, 6:20 PM IST

ഹൈദരാബാദ്: ക്രിസ്‌മസ് പുതുവത്സര അവധി ആഘോഷിക്കാൻ പ്രിയപ്പെട്ടവരുമൊത്ത് എവിടെ പോകുമെന്ന ആലോചനയിലാണോ... എന്നാൽ അധികം ചിന്തിച്ച് തല പുകയ്‌ക്കേണ്ട. നേരെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലേക്ക് പോന്നോ...

റാമോജി ഫിലിം സിറ്റിയിൽ വ്യാഴാഴ്‌ച (15.12.2022) ആരംഭിച്ച വിന്‍റർ ഫെസ്‌റ്റ് കാണാനും ആസ്വദിക്കാനും സഞ്ചാരികളുടെ വൻ തിരക്ക്. 2023 ജനുവരി 29 വരെയാണ് വിന്‍റർ ഫെസ്‌റ്റ് നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ രാത്രി 10 വരെ ആസ്വദിക്കാം.

നഗരത്തിന്‍റെ തിരക്കുകളില്ലാതെ കുടുംബവുമൊത്ത് മനസുനിറയെ സന്തോഷിക്കാം. ഏത് പ്രായത്തിലുള്ളവരെയും ആകർഷിക്കുന്ന നിരവധി വിനോദ പരിപാടികളാണ് സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ചലച്ചിത്ര ലോകത്തെ നേരിട്ട് കാണാനും മനസിലാക്കാനും കഴിയുന്ന നവ്യാനുഭവാണ് ഫിലിം സിറ്റിയിലെത്തുന്ന ഓരോ സഞ്ചാരികളെയും കാത്തിരിക്കുന്നത്.

വിന്‍റർ ഫെസ്‌റ്റിനോടനുബന്ധിച്ചുള്ള ബോൺഫയറുകളും ബാർബിക്യൂ മേളയുമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്. വൈകുന്നേരങ്ങൾ ആഹ്‌ളാദകരമാക്കാൻ ലൈവ് ഡിജെയുമുണ്ട്. കൂടാതെ റാമോജി ഫിലിം സിറ്റിയിലെ ബേർഡ് പാർക്ക്, ബട്ടർഫ്ലൈ പാർക്ക്, റാമോജി അഡ്വഞ്ചർ സാഹസ്, ബാഹുബലി സെറ്റ് എന്നിവയും സന്ദർശിക്കാം.

സഞ്ചാരികൾക്കായി വ്യത്യസ്‌ത പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.ramojifilmcity.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 1800 120 2999 എന്ന നമ്പറിൽ ബന്ധപ്പെടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.