ന്യൂഡൽഹി: ആഡംബര കാർ നിർമാതാക്കളായ വോൾവോയുടെ ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. XC40 റീചാർജിൽ അവതരിപ്പിക്കുന്ന എസ്‌യുവി ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ ആഡംബര ഇലക്‌ട്രിക് വാഹനമാണ്. 55.9 ലക്ഷം രൂപയാണ് എക്‌സൈസ് ഷോറും വില.
-
Introducing the Pure Electric Volvo XC40 Recharge, the first of a whole new range of all-electric vehicles. Smart and versatile, designed For Every You.
— Volvo Car India (@volvocarsin) July 26, 2022 " class="align-text-top noRightClick twitterSection" data="
To know more: https://t.co/DZ6qw4aXre#XC40Recharge #FutureIsElectric pic.twitter.com/VKwUyo6RMw
">Introducing the Pure Electric Volvo XC40 Recharge, the first of a whole new range of all-electric vehicles. Smart and versatile, designed For Every You.
— Volvo Car India (@volvocarsin) July 26, 2022
To know more: https://t.co/DZ6qw4aXre#XC40Recharge #FutureIsElectric pic.twitter.com/VKwUyo6RMwIntroducing the Pure Electric Volvo XC40 Recharge, the first of a whole new range of all-electric vehicles. Smart and versatile, designed For Every You.
— Volvo Car India (@volvocarsin) July 26, 2022
To know more: https://t.co/DZ6qw4aXre#XC40Recharge #FutureIsElectric pic.twitter.com/VKwUyo6RMw
ബെംഗളൂരുവിനടുത്തുള്ള കമ്പനിയുടെ ഹൊസകോട്ട് പ്ലാന്‍റിലാണ് ഇലക്ട്രിക് എസ്‌യുവി അസംബിൾ ചെയ്യുക. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ ഈ മോഡലിനാവും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 408 എച്ച്പി പവർ ഉൽപ്പാദിപ്പിക്കുന്ന മോഡൽ വിവിധ സുരക്ഷ ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്.
ഓണ്‍ലൈനായി മാത്രമേ ഉപഭേക്‌താക്കൾക്ക് വാഹനം ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ വോൾവോ ഇന്ത്യയുടെ വെബ്‌സൈറ്റിൽ 50,000 രൂപ അടച്ച് ഉപഭോക്താക്കൾക്ക് ഓർഡറുകൾ നൽകാം. 2007ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച സ്വീഡിഷ് കാർ നിർമാതാക്കളായ വോൾവോയ്ക്ക് രാജ്യത്തുടനീളം 22 ഡീലർഷിപ്പുകളുണ്ട്.