ETV Bharat / business

നടക്കാന്‍ പോകുന്നത് മസ്‌കും ട്വിറ്ററും തമ്മിലുള്ള നിയമയുദ്ധം - ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ നിയമ യുദ്ധം

ഇലോണ്‍ മസ്‌കിന്‍റെ യഥാര്‍ഥ ലക്ഷ്യം നിലവിലെ കരാറില്‍ ഉള്ളതിനേക്കാള്‍ വില കുറച്ച് ട്വിറ്റര്‍ വാങ്ങുകയാണെന്ന് വിലയിരുത്തല്‍

twitter  twitter elon musk legal battel  twitter elon musk agreement  elon musk accusation against twitter  ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ നിയമ യുദ്ധം  ഇലോണ്‍ മസ്ക് ട്വിറ്ററിനെതിരായ വിമര്‍ശനം
നടക്കാന്‍ പോകുന്നത് മസ്‌കും ട്വിറ്ററും തമ്മിലുള്ള നിയമയുദ്ധം
author img

By

Published : Jul 9, 2022, 2:14 PM IST

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വാങ്ങാന്‍ 44 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ കരാറില്‍ ഒപ്പിട്ട് മൂന്ന് മാസങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പാണ് ഇലോണ്‍ മസ്‌ക് കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് കാണിച്ച് റെഗുലേറ്ററി ഫയലിങ് നടത്തിയത്. വ്യാജ അക്കൗണ്ടുകള്‍ എത്രയാണെന്ന് കണക്കാക്കാനുള്ള ശരിയായ വിവരങ്ങള്‍ ട്വിറ്റര്‍ കൈമാറിയില്ല. ഇതിലൂടെ കരാറിന്‍റെ സത്ത നഷ്‌ടപ്പെട്ടിരിക്കുകയാണെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്.

ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള നിയമ യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കരാര്‍ നടപ്പില്‍ വരുത്താനായി തങ്ങള്‍ കോടതിയെ സമീപിക്കുമെന്ന കാര്യം ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലര്‍ വ്യക്തമാക്കി. കരാര്‍ ഒറ്റയടിക്ക് റദ്ദാക്കാന്‍ ഇലോണ്‍ മസ്‌കിന് സാധിക്കില്ല. കരാര്‍ നടക്കാതെ വരികയാണെങ്കില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ ട്വിറ്ററിന് നഷ്‌ടപരിഹാരം നല്‍കേണ്ടിവരും എന്നാണ് വ്യവസ്ഥ. കരാര്‍ പാലിക്കണം എന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് കോടതിയെ സമീപിക്കാനും സാധിക്കും.

ഈ വ്യവസ്ഥ ഒഴിവാക്കണമെങ്കില്‍ ട്വിറ്റര്‍ കരാറില്‍ മെറ്റീരിയല്‍ ബ്രീച്ച് നടത്തി എന്ന് ഇലോണ്‍ മസ്‌കിന് തെളിയിക്കേണ്ടി വരും. കരാറിന്‍റെ സത്തയെ ബാധിക്കുന്ന തരത്തിലുള്ള ലംഘനത്തെയാണ് മെറ്റീരിയല്‍ ബ്രീച്ച് എന്ന് പറയുന്നത്. അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള പണം കണ്ടെത്തുന്നതിനായി ഇലോണ്‍ മസ്‌ക് തേടിയ വായ്‌പ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകണം.

വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കാത്തതിലൂടെ ട്വിറ്റര്‍ മെറ്റീരിയല്‍ ബ്രീച്ച് നടത്തി എന്നാണ് ഇലോണ്‍ മസ്‌കിന്‍റെ വാദം. വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തത് മെറ്റീരിയല്‍ ബ്രീച്ചായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് പല നിയമ വിദഗ്‌ധരും പറയുന്നത്.

ഡെല്ലോവറിലെ കോടതിയിലാണ് കേസ് നടക്കാന്‍ പോകുന്നത്. കോടതിയുടെ ചരിത്രത്തില്‍ ഒരൊറ്റ കേസില്‍ മാത്രമെ മെറ്റീരിയല്‍ ബ്രീച്ച് എന്നുള്ള കാരണം പറഞ്ഞ് കക്ഷിക്ക് കരാറില്‍ നിന്ന് പിന്മാറാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ.

ഇത്തരത്തിലൊരു റെഗുലേറ്ററി ഫയലിങ് നടത്തിയതിലൂടെ കരാര്‍ പ്രകാരമുള്ള വില കുറയ്‌ക്കുക എന്ന ലക്ഷ്യമാണ് ഇലോണ്‍ മസ്‌കിന് ഉള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. കരാര്‍ പ്രകാരമുള്ള വില കൂടുതലായി എന്ന തോന്നലാണ് ഇലോണ്‍ മസ്‌കിനുള്ളത്. കൂടാതെ തന്‍റെ പ്രധാന വരുമാന സ്രോതസായ ടെസ്‌ലയുടെ ഓഹരികള്‍ ട്വിറ്റര്‍ കരാറിന് ശേഷം ഇടിവ് വന്നതും ഇലോണ്‍ മസ്‌കിനെ മാറ്റി ചിന്തിപ്പിച്ചു എന്ന വിലയിരുത്തലും ഉണ്ട്.

ട്വിറ്ററിനെ സംബന്ധിച്ച് ഈ കരാര്‍ നടക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. ട്വിറ്റര്‍ വലിയ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ട്വിറ്ററിന്‍റെ ഓഹരി മൂല്യം 20 ശതമാനം ഇടിഞ്ഞു. കരാര്‍ പ്രകാരം ഒരു ഓഹരിക്ക് ഇലോണ്‍ മസ്‌ക് നല്‍കുമെന്ന് പറഞ്ഞതിനേക്കാളും താഴെയാണ് ഇപ്പോള്‍ ട്വിറ്റര്‍ ഓഹരിയുടെ വിപണി മൂല്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.