ETV Bharat / business

ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും തയ്യാറെടുക്കുന്നു - ടെക് ന്യൂസ്

തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണുമായി ചേര്‍ന്ന് കൊണ്ട് ഐഫോണിന്‍റെ കോണ്‍ട്രാക്‌റ്റ് ഉല്‍പ്പാദകരായി മാറാനാണ് ടാറ്റ ഗ്രൂപ്പിന്‍റെ ശ്രമം.

Tata group  iPhone assembler  ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും  തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണുമായി  ടാറ്റ ഗ്രൂപ്പ്  iPhone assembly in India  ഇന്ത്യയിലെ ഐഫോണ്‍ അസംബ്ലി  ടെക് ന്യൂസ്  tech news
ഐഫോണ്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും തയ്യാറെടുക്കുന്നു
author img

By

Published : Sep 9, 2022, 6:28 PM IST

മുംബൈ: ഐഫോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പും തയ്യാറെടുക്കുന്നു. ഐഫോണിന്‍റെ കോണ്‍ട്രാക്‌റ്റ് ഉല്‍പ്പാദകരായ തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് കൊണ്ട് ഐഫോണ്‍ ഉല്‍പ്പാദന രംഗത്തേക്ക് കടക്കാനാണ് ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നത്. സംയുക്ത സംരഭം തുടങ്ങുന്നതിന്‍റെ ചര്‍ച്ചകള്‍ക്ക് ഇരു കമ്പനികളും തുടക്കം കുറിച്ചു.

ടെക്‌ ഉല്‍പ്പാദന രംഗത്ത് ശക്തി പ്രാപിക്കുക എന്നതാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. വിസ്‌ട്രോണിന്‍റെ പ്രൊഡക്റ്റ് ഡവലപ്പ്മെന്‍റിലും, സപ്ലൈചെയിനിലും, പ്രൊഡക്‌റ്റ് അസംബ്ലിയിലുമുള്ള നൈപുണ്യം സംയുക്ത സംരഭത്തിലൂടെ സ്വാംശീകരിക്കുകയാണ് ടാറ്റഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ചര്‍ച്ചകള്‍ വിജയത്തില്‍ എത്തുകയാണെങ്കില്‍ ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റാ ഗ്രൂപ്പ് മാറും.

നിലവില്‍ ഐഫോണ്‍ പ്രധാനമായും അസംബിള്‍ ചെയ്യുന്നത് തായ്‌വാനീസ് മാനുഫാക്‌ചറിങ് ഭീമന്‍മാരായ വിസ്‌ട്രോണ്‍, ഫോക്‌സ്കോണ്‍ എന്നീ കമ്പനികളാണ് . ഈ കമ്പനികള്‍ക്ക് പ്രധാനമായും ചൈനയിലാണ് ഉല്‍പ്പാദക യൂണിറ്റുകള്‍ ഉള്ളത്. ഇന്ത്യയിലും ഈ കമ്പനികള്‍ക്ക് ഉല്‍പ്പാദക യൂണിറ്റുകള്‍ ഉണ്ട്.

ഒരു ഇന്ത്യന്‍ കമ്പനി ഐഫോണ്‍ നിര്‍മാണത്തില്‍ വരുന്നത് ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയ്‌ക്ക് തന്നെ ഉണര്‍വാകും. യുഎസുമായുള്ള അന്താരാഷ്‌ട്ര രംഗത്തെ തര്‍ക്കങ്ങളും സീറോ കൊവിഡ് നയം പിന്തുടരുന്നത് കൊണ്ട് തന്നെ നിരന്തരമുള്ള ലോക്‌ഡൗണുകളും ലോകത്തിന്‍റെ ഫാക്‌ടറി എന്ന ചൈനയുടെ സ്ഥാനത്തിന് തിരിച്ചടിയാവുന്നുണ്ട്. ഇത് മുതലെടുത്ത് കൊണ്ട് ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്‌കരിക്കുകയാണ്.

പല ആഗോള ബ്രാന്‍ഡുകളും അവരുടെ ഉല്‍പ്പന്നങ്ങളുടെ അസംബ്ലി ലൈനുകള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നുണ്ട്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്‌ക്കുക എന്നത് പാശ്ചാത്യ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ലക്ഷ്യം വെക്കുകയാണ്.

അസംബ്ലി ലൈനുകള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാന്‍ ആപ്പിള്‍: വിസ്‌ട്രോണുമായുള്ള കരാറിന്‍റെ ഘടനാപരമായ കാര്യങ്ങളെ കുറിച്ച് ഇപ്പോഴും അന്തിമ രൂപമായിട്ടില്ല എന്നാണ് ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. വിസ്‌ട്രോണിന്‍റെ ഇന്ത്യയിലെ ഉല്‍പ്പാദക യൂണിറ്റില്‍ ഓഹരികള്‍ എടുത്തോ, അല്ലെങ്കില്‍ പുതിയ അസംബ്ലി പ്ലാന്‍റുകള്‍ സംയുക്തമായി സ്ഥാപിച്ചോ ആയിരിക്കും രണ്ട് കമ്പനികളും തമ്മിലുള്ള സഹകരണം എന്നാണ് അറിയുന്നത്. നിലവില്‍ കൂടുതലും ചൈനയില്‍ കേന്ദ്രീകരിക്കപ്പെട്ട വിതരണ ശൃംഖലകളില്‍ വൈവിധ്യം കൊണ്ടുവരാന്‍ ആപ്പിള്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിലെ വിതരണ ശൃംഖലകള്‍ ശക്തമാക്കാന്‍ ആപ്പിള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ നിലവില്‍ ഐഫോണ്‍ അസംബിള്‍ ചെയ്യുന്നതിന്‍റെ തോത് അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാനാണ് ടാറ്റാ ഗ്രൂപ്പുമായുള്ള പുതിയ സംരഭത്തിലൂടെ വിസ്‌ട്രോണ്‍ ശ്രമിക്കുന്നത്. സ്‌മാര്‍ട്ട് ഫോണ്‍ കൂടാതെയുള്ള വിസ്‌ട്രോണിന്‍റെ മറ്റ് ഉല്‍പ്പാദനത്തിലും പുതിയ കരാറിലൂടെ ടാറ്റഗ്രൂപ്പ് ഭാഗമാകും. ഇലക്‌ട്രോണിക്‌സും ഹൈടെക് മാനുഫാക്‌ചറിങ്ങും കമ്പനിയുടെ പ്രധാന കോന്ദ്രീകരണ മേഖലകളായിരിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.

സോഫ്‌റ്റ്‌വയര്‍, സ്റ്റീല്‍, കാര്‍ എന്നിവയാണ് ടാറ്റയുടെ ബിസിനസിന്‍റെ നിലവിലെ പ്രധാനവരുമാന മേഖലകള്‍. ടാറ്റയെപ്പോലുള്ള വലിയ മൂലധനമുള്ള കമ്പനിയുമായി സഹകരിക്കുന്നത് ഇന്ത്യയിലെ തങ്ങളുടെ ബിസിനസിനെ സഹായിക്കുമെന്നാണ് വിസ്‌ട്രോണ്‍ കരുതുന്നത്. 2017 മുതലാണ് വിസ്‌ട്രോണ്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിച്ച് തുടങ്ങിയത്. കര്‍ണാടകയിലാണ് വിസ്‌ട്രോണിന് മാനുഫാക്‌ചറിങ് പ്ലാന്‍റുള്ളത്. 140 കോടി ജനങ്ങള്‍ അടങ്ങിയ വലിയ വിപണിയും ഉന്നത സാങ്കേതിക വിദ്യ ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളും കാരണം അപ്പിളിന്‍റെ തന്നെ മറ്റ് കോണ്‍ട്രാക്‌റ്റ് ഉല്‍പ്പാദകരായ ഫോക്‌സ്കോണും പേഗട്രണ്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.