ETV Bharat / business

സൂചന ലൈറ്റിന് തകരാർ; സ്‌പൈസ് ജെറ്റിന്‍റെ ഡൽഹി-ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

author img

By

Published : Jul 5, 2022, 4:52 PM IST

ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ബോയിങ് 737 എസ്‌ജി-11 വിമാനമാണ് ഇന്ധന ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്ന് സുരക്ഷിതമായി കറാച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.

SpiceJet's Delhi-Dubai flight diverted to Karachi due to fuel indicator malfunction  indicator light malfunctioned SpiceJet flight landed at Karachi airport  ഡൽഹിയിൽനിന്ന് ദുബായിലേക്കു പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം  ബോയിങ് 737 എസ്‌ജി11  സ്‌പൈസ് ജെറ്റിന്‍റെ ഡൽഹി ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി  യാത്രക്കാർ എല്ലാം സുരക്ഷിതരാണ്  സുരക്ഷിതമായി കറാച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറക്കിയത്  സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിര ലാൻഡിങ്  സ്‌പൈസ് ജെറ്റിന്‍റെ ഡൽഹി ദുബായ് വിമാനം  സ്‌പൈസ് ജെറ്റ്
സൂചന ലൈറ്റിന് തകരാർ; സ്‌പൈസ് ജെറ്റിന്‍റെ ഡൽഹി-ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ധന ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്ന് വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്‌തെന്നും അടിയന്തര സാഹചര്യമില്ലെന്നും എയർലൈൻ അധികൃതർ അറിയിച്ചു. യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്നും ഇവരെ മറ്റൊരു വിമാനത്തിൽ കറാച്ചിയിൽ നിന്ന് ദുബായിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

ബോയിങ് 737 എസ്‌ജി-11 (B737 SG-11) വിമാനം പറന്നുയർന്നപ്പോൾ ഇടത് ടാങ്കിൽ നിന്ന് അസാധാരണമായ തോതിൽ ഇന്ധനം കുറയാൻ തുടങ്ങി. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി ബന്ധപ്പെടുകയും വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. കറാച്ചി വിമാനത്താവളത്തിൽ പരിശോധന നടത്തിയപ്പോൾ ഇടത് ടാങ്കിൽ നിന്ന് ദൃശ്യ ചോർച്ച കണ്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 150 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ജൂൺ 19 മുതൽ സ്പൈസ് ജെറ്റ് വിമാനത്തിൽ സംഭവിക്കുന്ന ആറാമത്തെ സംഭവമാണിത്. ജൂൺ രണ്ടിന് സ്‌പൈസ് ജെറ്റിന്‍റ ഡൽഹി-ജബൽപൂർ വിമാനം വിമാനം 5,000 അടി ഉയരത്തിൽ പറക്കവെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉയരം കൂടുംതോറും പുക കൂടിയതോടെ, ഫയർ അലാം പുറപ്പെടുവിച്ച ശേഷം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നു.

ALSO READ: ക്യാബിനിൽ പുക; 5000 അടി ഉയരത്തില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം തിരിച്ച് ഇറക്കി

കഴിഞ്ഞ മാസം സ്പൈസ് ജെറ്റിന്‍റെ ഡൽഹിയിലേക്കുള്ള വിമാനം പാറ്റ്നയിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്‍റെ എ‍ഞ്ചിന് തീപിടിച്ചതാണ് എമർജൻസി ലാൻഡിങിലേക്ക് നയിച്ചത്. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജൂൺ 24-നും ജൂൺ 25-നും ടേക്ക് ഓഫ് ചെയ്യുമ്പോൾ ഫ്യൂസ്‌ലേജ് ഡോറിനെ തകരാറിനെ തുടർന്ന് യാത്ര ഒഴിവാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.