ETV Bharat / business

കേരളത്തില്‍ നിക്ഷേപത്തിന് ദക്ഷിണ കൊറിയ; സര്‍ക്കാര്‍ സഹായം ഉറപ്പു നല്‍കി മന്ത്രി പി രാജീവ്

ഇന്ത്യ, കൊറിയ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് അറിയാനാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉന്നതതല സംഘം കേരളത്തില്‍ എത്തിയത്. സാങ്കേതിക വിദ്യ കൈമാറ്റത്തിനും മൊബൈൽഫോൺ, സാങ്കേതികവിദ്യ മേഖലകളിലും കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ കൊറിയൻ എംബസി കൊമേഴ്‌സ്യൽ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു

India and South Korea bilateral relations  South Korea planning to invest in Kerala  South Korea  South Korea and Kerala  India and South Korea  കേരളത്തില്‍ നിക്ഷേപം നടത്താന്‍ ദക്ഷിണ കൊറിയ  മന്ത്രി പി രാജീവ്  ഇന്ത്യ  കൊറിയ  ക്വാങ് സ്യൂക് യാങ്  കൊറിയൻ എംബസി കൊമേഴ്‌സ്യൽ അറ്റാഷെ  വ്യവസായ മന്ത്രി പി രാജീവ്
കേരളത്തില്‍ നിക്ഷേപം നടത്താന്‍ ദക്ഷിണ കൊറിയ; സര്‍ക്കാര്‍ സഹായം ഉറപ്പു നല്‍കി മന്ത്രി പി രാജീവ്
author img

By

Published : Nov 3, 2022, 7:25 PM IST

എറണാകുളം: കേരളത്തിൽ നിക്ഷേപത്തിന് താല്‍പര്യമുള്ള ഇന്ത്യയിലെ ദക്ഷിണ കൊറിയൻ കമ്പനി മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യ, കൊറിയ സാമ്പത്തിക സഹകരണത്തിന്‍റെ ഭാഗമായി കേരളത്തിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് കൊച്ചിയിൽ നടന്ന വാണിജ്യ കൂടിക്കാഴ്‌ച ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ നിക്ഷേപ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനും നിക്ഷേപത്തിന് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ കമ്പനി മേധാവികളുടെ യോഗം രണ്ട് മാസത്തിനുള്ളിൽ വിളിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

മന്ത്രിയുടെ ഉറപ്പ്: കേരളത്തിലെ മേക്കേഴ്‌സ് വില്ലേജിൽ നിന്നുള്ള സ്റ്റാർട്ട് അപ്പുകളും കെൽട്രോണിന്‍റെ പ്രവർത്തനങ്ങളും കേരളത്തിന്‍റെ തനത് വൈദഗ്ധ്യത്തിന്‍റെ പ്രതീകങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ പുതിയ വ്യവസായ, വാണിജ്യ നയത്തിൽ ജിഎസ്‌ടി റീ ഇമ്പേഴ്സ്മെന്‍റ്, നികുതി ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. നിർമിത ബുദ്ധി, ആയുർവേദം, ബയോ ടെക്‌നോളജി, ഡിസൈൻ, ഭക്ഷ്യ സംസ്‌കരണം, വൈദ്യുത വാഹനങ്ങൾ, ലോജിസ്റ്റിക്‌സ്, നാനോ ടെക്‌നോളജി, ടൂറിസം, ത്രീഡി പ്രിന്‍റിങ് തുടങ്ങിയ മേഖലകളിൽ മുതൽ മുടക്കാൻ ദക്ഷിണ കൊറിയ തയ്യാറാണെങ്കിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.

റെഡിയെന്ന് കൊറിയൻ സംഘം: ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്‌ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം ഉണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ സംഘം അറിയിച്ചത്. സാങ്കേതിക വിദ്യ കൈമാറ്റത്തിനും മൊബൈൽഫോൺ, സാങ്കേതികവിദ്യ മേഖലകളിലും കേരളവുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യയിലെ കൊറിയൻ എംബസി കൊമേഴ്‌സ്യൽ അറ്റാഷെ ക്വാങ് സ്യൂക് യാങ് പറഞ്ഞു.

ഇന്ത്യ, കൊറിയ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെ കുറിച്ച് അറിയാനാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ഉന്നതതല സംഘം കേരളം സന്ദർശിച്ചത്. ഇന്ത്യയിലെ കൊറിയൻ എംബസി, ഇന്ത്യ-കൊറിയ ബിസിനസ് കോ ഓപറേഷൻ സെന്‍റർ എന്നിവരുടെ നേതൃത്വത്തിലാണ് കൊറിയൻ സംഘം കേരളത്തിലെത്തിയത്. കെഎസ്‌ഐഡിസി ചെയർമാൻ പോൾ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന സർക്കാർ പ്രതിനിധികളുമായും വാണിജ്യ, വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധികളുമായും കൊറിയൻ സംഘം ചർച്ച നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.