മുംബൈ: ഓഹരി വിപണയില്‍ വ്യാഴാഴ്ച ഉണര്‍വോടെ തുടക്കം. സെന്‍സെക്‌സ് 295 പോയന്റ് ഉയര്‍ന്ന് 57,115ലും നിഫ്റ്റി 93 പോയന്‍റ് നേട്ടത്തില്‍ 17,131ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള സൂചികകളിലെ നേട്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, യുപിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Also Read ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഇടിവ്