ന്യൂഡല്‍ഹി : സലില്‍ പരേഖിനെ വീണ്ടും ഇന്‍ഫോസിസ് സിഇഒയും മാനേജിങ് ഡയറക്‌ടറുമായി നിയമിച്ചു. ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ 2027 മാര്‍ച്ച് 31 വരെയാണ് പരേഖിനെ നിയമിക്കുന്നതെന്ന് ഇന്‍ഫോസിസ് അറിയിച്ചു. ശനിയാഴ്‌ച നടന്ന കമ്പനിയുടെ നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയുടെ (എൻആർസി) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.
2019 ലെ ഓഹരി ഉടമ പദ്ധതി പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും റെഗുലേറ്ററി ഫയലിംഗില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 2018 ജനുവരി മുതൽ ഇൻഫോസിസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മാനേജിംഗ് ഡയറക്‌ടറുമാണ് പരേഖ്. പ്രവര്‍ത്തന മേഖലയില്‍ അദ്ദേഹത്തിന് 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്.