മുംബൈ(മഹാരാഷ്ട്ര): റെഗുലേറ്ററി നിയമത്തിലെ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴയിട്ട് ആര്‍ ബി ഐ. 36 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഏപ്രില്‍ 18നാണ് തുക ഈടാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ആര്‍ ബി ഐ യുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വന്നതിനാലാണ് ബാങ്കിന് പിഴ ഈടാക്കിയതെന്നും ഏതെങ്കിലും പ്രത്യേക ഇടപാടുകാരുമായി ബന്ധപ്പെട്ടല്ല നടപടിയെന്നും ആര്‍ ബി ഐ വ്യക്തമാക്കി. ബാങ്കിലെ ഒരു അക്കൗണ്ടില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ആര്‍ ബി ഐയ്ക്ക് കൈമാറുന്നതില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കാലതാമസം വരുത്തിയതിനാണ് ആര്‍ ബി ഐയുടെ പിഴ.
അക്കൗണ്ടില്‍ നടത്തിയ തിരിമറിയില്‍ പിഴ ശിക്ഷ ഈടാക്കാതിരിക്കാനുള്ള കാരണവും ചോദിച്ചു. ഇതില്‍ ബാങ്കിന്‍റെ മറുപടി ലഭിച്ച ശേഷമാണ് ആര്‍ ബി ഐ പിഴ ഈടാക്കിയത്. ബാങ്കിന്‍റെ മറുപടിയും വ്യക്തിപരമായ ഹിയറിംഗില്‍ നല്‍കിയ വാക്കാലുള്ള സമര്‍പ്പണങ്ങളും അധിക സബ് മിഷനുകളുടെ പരിശോധനയും പരിഗണിച്ച ശേഷം റെഗുലേറ്ററി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന്‍റെ മേല്‍പ്പറഞ്ഞ കുറ്റം സാധൂകരിക്കപ്പെട്ടതാണെന്നും പണമിടപാട് അനിവാര്യമാണെന്നും ആര്‍ ബി ഐ കൂട്ടിച്ചേര്‍ത്തു.
also read: 20 വർഷത്തിനിടെ രാജ്യത്ത് 2,94,880 ബാങ്ക് തട്ടിപ്പ് കേസുകൾ