ETV Bharat / business

സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു - സഹർഷം

തൃശൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് ലൈസൺ ഓഫിസർ ചുമതലയുള്ള സബ് ഇൻസ്‌പെക്‌ടർ ഇ.ആർ ബേബി ആണ് സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ ശേഷം കുഴഞ്ഞുവീണ് മരിച്ചത്.

police officer died after returning from the independence day parade at thrissur  thrissur  police officer died  independence day  independence day parade  police officer died after returning from the independence day parade  പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു  സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു  പൊലീസ് ഉദ്യോഗസ്ഥൻ  തൃശൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് ലൈസൺ ഓഫീസർ  സബ് ഇൻസ്പെക്‌ടർ  പൊലീസ് കുടുംബ സംഗമം  സഹർഷം  ജില്ല പൊലീസ് മേധാവി
സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
author img

By

Published : Aug 15, 2022, 3:52 PM IST

തൃശൂർ: തൃശൂരിൽ സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് ലൈസൺ ഓഫിസർ ചുമതലയുള്ള സബ് ഇൻസ്പെക്‌ടർ ഇ.ആർ ബേബി ആണ് മരിച്ചത്. രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ഡ്യൂട്ടിയിലുണ്ടായിരുന്നു.

പരേഡിന് പങ്കെടുത്ത് ഓഫിസിലേക്ക് മടങ്ങിയ ശേഷം നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. ബേബിയുടെ നിര്യാണത്തിൽ ദു:ഖാചരണത്തിന്‍റെ ഭാഗമായി ഇന്ന് നടത്താനിരുന്ന പൊലീസ് കുടുംബ സംഗമം ‘സഹർഷം’ പരിപാടി ഉപേക്ഷിച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.