ETV Bharat / business

'സമ്പാദ്യം ശരിയായ അവകാശിക്ക്'; നോമിനിയെ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

author img

By

Published : Nov 23, 2022, 12:42 PM IST

ഒരാൾ ആജീവനാന്തം സമ്പാദിച്ച എല്ലാ സ്വത്തും അയാളുടെ മരണശേഷം കുടുംബത്തിലെ അംഗങ്ങൾക്ക് എത്തിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണ് ശരിയായി നാമനിർദ്ദേശം (നോമിനിയെ കണ്ടെത്തുക) ചെയ്യുക എന്നത്.

assets  rightful heirs  rightful heirs the right way  Wealth creation  nominees  fixed deposits  financial investments  mutual funds  fixed deposits  latest financial news  latest business news  latest news  latest news today  സമ്പാദ്യങ്ങള്‍  ശരിയായ അവകാശികള്‍  ശരിയായി നാമനിർദ്ദേശം ചെയ്യുക  മ്യൂച്വൽ ഫണ്ടുകൾ  ഇന്‍ഷുറന്‍സ് പോളിസികള്‍  സേവിങ്സ്‌ അക്കൗണ്ടുകള്‍  ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍  ഡിമാന്‍റ് അക്കൗണ്ടുകള്‍  ഏറ്റവും പുതിയ ബിസിനസ് വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സമ്പാദ്യങ്ങള്‍ ശരിയായ അവകാശികള്‍ക്ക് കൈമാറുക; നിക്ഷേപങ്ങളില്‍ നാമനിര്‍ദേശികളെ ഉള്‍പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹൈദരാബാദ്: സ്വത്ത്, സമ്പാദ്യം എന്നത് നമ്മുടെ ജീവിതത്തിന്‍റെ നിര്‍ണായകമായ പങ്കാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അത് ശരിയായ അവകാശികള്‍ക്ക് തടസങ്ങളില്ലാതെ കൈമാറുക എന്നത്. ഒരാൾ ആജീവനാന്തം സമ്പാദിച്ച എല്ലാ സ്വത്തും അയാളുടെ മരണശേഷം കുടുംബത്തിലെ അംഗങ്ങൾക്ക് എത്തിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണ് ശരിയായി നാമനിർദ്ദേശം (നോമിനിയെ കണ്ടെത്തുക) ചെയ്യുക എന്നത്.

നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി (നോമിനി) അവകാശിയായിരിക്കണമെന്നില്ല. എന്നാല്‍, സ്വത്തുക്കള്‍ കൈവശം വയ്‌ക്കുവാനും അത് നിയമപരമായുള്ള അവകാശികള്‍ക്ക് കൈമാറുവാനുമുള്ള കടമ നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആളുടേതാണ്. ഒന്നോ അതിലധികമോ വ്യക്തികളെ നാമനിര്‍ദേശം ചെയ്യുവാനുള്ള അവകാശം യഥാര്‍ത്ഥ ഉടമയ്‌ക്കുണ്ട്.

നാമനിര്‍ദേശം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍: നാമനിര്‍ദേശത്തിനായുള്ള അവസരങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, ബാങ്കില്‍ നിശ്ചിത കാലയളവിലെ നിക്ഷേപങ്ങള്‍, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ വഴി സാധ്യമാകും. നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിയുടെ എല്ലാ വിവരങ്ങളും നല്‍കേണ്ടതും അനിവാര്യമാണ്.

ഒരു വ്യക്തിയെ നാമനിര്‍ദേശം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. സ്വത്തിന്‍റെ ഉടമസ്ഥന്‍ മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിയുടെ എല്ലാ സ്വത്തുക്കളുടെയും വിശ്വസ്‌തന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടയാളായിരിക്കും. സ്വത്തിന് മേല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടയാള്‍ക്ക് എല്ലാ അവകാശവും ഉണ്ടെന്നതല്ല ഇത് അര്‍ഥമാക്കുന്നത്.

നിയമപരമായ അവകാശിക്ക് കൈമാറുന്നത് വരെ സ്വത്ത് സംരക്ഷിക്കുക എന്നതാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളുടെ യഥാര്‍ത്ഥ കടമ. വിവിധ തരത്തിലുള്ള സ്വത്തുക്കള്‍ക്കും അക്കൗണ്ടുകള്‍ക്കും നാമനിര്‍ദേശം ചെയ്യപ്പെടുന്നത് ഒരാള്‍ ആയിരിക്കണമെന്നില്ല. നിക്ഷേപങ്ങള്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കും സേവിങ്സ് അക്കൗണ്ടുകള്‍ക്കും വ്യത്യസ്‌ത വ്യക്തികളെ നാമനിര്‍ദേശം ചെയ്യാം.

നാമനിര്‍ദേശം ചെയ്യപ്പെട്ട ഓരോ വ്യക്തികള്‍ക്കും സ്വത്തിന്‍റെ എത്ര ശതമാനം കൈമാറണം എന്നത് തീരുമാനിക്കേണ്ടത് സ്വത്തിന്‍റെ ഉടമസ്ഥനാണ്. പക്ഷേ ബാങ്ക് അക്കൗണ്ടിനായി ഒരു നോമിനിയെ മാത്രമെ അനുവദിക്കുകയുള്ളു. മ്യൂച്ചല്‍ ഫണ്ടുകളിലെ എല്ലാ പോളിസികളിലും മൂന്ന് നോമിനികളെ വരെ നിര്‍ദേശിക്കാം. സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ പ്രഖ്യാപനമനുസരിച്ച് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ ഒരാളെ നോമിനിയാക്കി നിർത്താനോ അത് ഇല്ലാതെ തന്നെ നിക്ഷേപം നടത്താനും സാധിക്കും.

ശരിയായ നാമനിര്‍ദേശം ഭാവിയിലെ പ്രതിസന്ധികളെ ഒഴിവാക്കും: നാമനിര്‍ദേശം ചെയ്യപ്പെടുന്നയാള്‍ നിയമപരമായ അവകാശിയായിരിക്കണം. നോമിനികള്‍ നിയമപരമായ അനന്തര അവകാശികളാണെങ്കില്‍ സ്വത്തുക്കള്‍ നിയമപരമായി തന്നെ കൈപറ്റാം. അഥവ സ്വത്തിന് ആരും തന്നെ നാമനിര്‍ദേശം ചെയ്യപ്പെട്ടില്ല എങ്കില്‍ ഉടമയുടെ സ്വത്തിന് മേല്‍ എളുപ്പത്തില്‍ അവകാശം സ്ഥാപിക്കാനാവില്ല.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് നോമിനികള്‍ വേണ്ടത് അത്യാവശ്യമാണ്. സ്വത്തുക്കള്‍ പിന്‍വലിക്കുവാന്‍ കാലതാമസം എടുക്കേണ്ടി വന്നാല്‍ യഥാര്‍ത്ഥ അവകാശികള്‍ നഷ്‌ടപരിഹാരം നല്‍കേണ്ടിവരും. വിശ്വസ്‌തരായ വ്യക്തികളെ നാമനിര്‍ദേശിയാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ളവ കൃത്യമായി പരിശേധിക്കുക. സേവിങ്സ്‌ അക്കൗണ്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, ഡിമാന്‍റ് അക്കൗണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയ സമ്പാദ്യങ്ങളിലും ചെറിയ സമ്പാദ്യങ്ങളില്‍ പോലും നോമിനികളെ ഉള്‍പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കില്‍ തിരുത്തലുകള്‍ക്ക് വിധേയമാവുക. നോമിനികളെ ഉള്‍പെടുത്തുക എന്നത് ഭാവിയില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.