ETV Bharat / business

മുഖം മിനുക്കി (ഉയർത്തി) സോണറ്റ്, ഇന്ത്യ കീഴടക്കാനൊരുങ്ങി കിയ - കിയ സോണറ്റ് ഡീസല്‍ വില

New Kia Sonet in malayalam മുഖം മിനുക്കിയെത്തിയ പുതിയ കിയ സോണറ്റിനെ കമ്പനി ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിൽ മുൻ‌നിര സ്ഥാനം ഉറപ്പിക്കുക എന്നതാണ് പുതിയ സോണറ്റിന്‍റെ അവതരണത്തോടെ കമ്പനി ലക്ഷ്യമിടുന്നത്.

New Kia Sonet price features
New Kia Sonet price features
author img

By ETV Bharat Kerala Team

Published : Dec 14, 2023, 6:25 PM IST

ഹൈദരാബാദ്: ഇന്ത്യയില്‍ അനുദിനം വളരുന്ന വാഹന നിർമാതാക്കളാണ് കിയ ഇന്ത്യ. ദക്ഷിണ കൊറിയൻ കമ്പനി ആണെങ്കിലും 2019ല്‍ ആന്ധ്രപ്രദേശിലെ അനന്തപുരില്‍ ഉല്‍പാദനം ആരംഭിച്ചതോടെ കിയ ഇന്ത്യൻ കാർ വിപണിയിലെ അവിഭാജ്യഘടകമായി മാറി. സെല്‍റ്റോസ്, സോണറ്റ് എന്നി മോഡലുകൾക്ക് വലിയ വിപണിയാണ് ഇന്ത്യയിലുള്ളത്. അതിന് ശേഷമെത്തിയ കാരെൻസും ഇലക്‌ട്രിക് വാഹനങ്ങളും കിയ മോട്ടോഴ്‌സിന് ഇന്ത്യയില്‍ വലിയ ആരാധകരെയും ഉപഭോക്താക്കളെയും സൃഷ്ടിച്ചു.

വമ്പൻ പ്ലാനുകൾ: ഇന്ത്യയില്‍ പുതുതായി 100 സെയിൽസ് ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാനും ആന്ധ്രപ്രദേശിലെ അനന്തപുർ പ്ലാന്‍റിന്‍റെ ഉൽപ്പാദന ശേഷി 1 ലക്ഷം യൂണിറ്റ് വർദ്ധിപ്പിക്കാനുമാണ് കിയ ഇന്ത്യ മോട്ടോഴ്‌സ് ആലോചിക്കുന്നത്. 2024ലെ കാർ വിപണി കൂടുതല്‍ മത്സരമേറിയതായിരിക്കുമെന്നാണ് കിയ മോട്ടോഴ്‌സ് കണക്കാക്കുന്നത്. നിലവില്‍ 429 വിൽപ്പന കേന്ദ്രങ്ങൾ എന്നത് അഞ്ഞൂറിലധികം വില്‍പന കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തിലേക്കാണ് കിയ മോട്ടോഴ്‌സ് ചിന്തിക്കുന്നത്.

2023ല്‍ വില്‍പനയില്‍ പിന്നിലായ കിയ കാർണിവൽ എംപിവിയുടെ പുതിയ പതിപ്പ് 2024ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം കിയ മോട്ടോഴ്‌സിന്‍റെ ഏറ്റവുമധികം ഹിറ്റായ സെൽറ്റോസിനേക്കാൾ വലിപ്പമുള്ള ഒരു മോഡൽ കൂടി ഇന്ത്യൻ വിപണിയിലെത്തുമെന്നും കമ്പനി അധികൃതർ പറയുന്നു.

അടുത്ത വർഷം ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ലഭിക്കാൻ പോകുന്ന സ്വീകാര്യത കണക്കിലെടുത്ത് കിയ EV 9 അടുത്ത വർഷം അവതരിപ്പിക്കുമെന്നും കിയ മോട്ടോഴ്‌സ് അധികൃതർ പറയുന്നു. 2030ഓടെ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയുടെ 15-77 ശതമാനം വിപണി വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഹൈഡ്രജൻ, സിഎൻജി തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹന നിർമാണ രംഗത്തേക്ക് കിയ ഉടൻ കടക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

'2024 കിയ സോണറ്റ്, പുത്തൻ കരുത്ത് പുതിയ മുഖം': മുഖം മിനുക്കിയെത്തിയ പുതിയ കിയ സോണറ്റിനെ കമ്പനി ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിൽ മുൻ‌നിര സ്ഥാനം ഉറപ്പിക്കുക എന്നതാണ് പുതിയ സോണറ്റിന്‍റെ അവതരണത്തോടെ കമ്പനി ലക്ഷ്യമിടുന്നത്. 2020-ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച കിയ സോണറ്റിന്‍റെ പുതിയ വരവില്‍ ഫെയ്‌സ് ലിഫ്‌റ്റാണ് ഏറ്റവും ശ്രദ്ധേയം. ഡിസംബർ 20 മുതല്‍ ബുക്കിങ് ആരംഭിക്കും. ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലെവല്‍ 1) ഉൾപ്പെടെ 25-ലധികം സുരക്ഷ സംവിധാനങ്ങളുമായാണ് പുതിയ സോണറ്റ് വരുന്നത്. 360 ഡിഗ്രി കാമറ അടങ്ങുന്ന പുതിയ സോണറ്റ് മാനുവൽ, ഐഎംടി, ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ (ആറ്, ഏഴ്‌ സ്പീഡുകൾ) ലഭിക്കും. ഇക്കുറി ഡീസൽ മാനുവലുമുണ്ട്.

എക്സ്റ്റീരിയർ ഡിസൈൻ: വലിപ്പം കൂടിയ എൽഇഡി ഹെഡ്‌ലാംപ്, പുതിയ എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, പുതിയ മുൻ ബംബർ, എൽഇഡി ഫോഗ്‌ലാംപ്, പുത്തൻ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകൾ, പിന്നിലെ എൽഇഡി ലൈറ്റ് ബാർ, സി ആകൃതിയിലുള്ള ടെയിൽ ലാംപ്, പുതിയ പിൻ ബംബർ, റൂഫ് മൗണ്ടഡ് സ്പോയിലർ എന്നിവ പുതിയ സോണറ്റിലുണ്ട്.

ഇന്‍റീരിയറില്‍ വലിയ മാറ്റങ്ങൾ: 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെല്‍റ്റോസിന് സമാനമായി 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ ഇൻഫോ കാണാനുള്ള ചെറിയൊരു സ്ക്രീനും ഡാബ് ബോർഡിൽ നൽകിയിട്ടുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിങ്, ഒരു ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയർ, കൂടാതെ 70-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ആറ് എയർബാഗുകൾ (ഇപ്പോൾ സ്റ്റാൻഡേർഡ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി),

ഏഴ് വേരിയന്റുകൾ: ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സോണറ്റ് ഏഴ് വ്യത്യസ്തമായ വേരിയന്‍റുകളില്‍ ലഭ്യമാകും. HTE, HTK, HTK+, HTX, HTX+, GTX+, X-Line. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ക്‌ളിങ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയാണ് നിറങ്ങൾ.

1.2-ലിറ്റർ NA പെട്രോൾ എഞ്ചിൻ (82bhp, 115Nm), 1.5-ലിറ്റർ ഡീസൽ എഞ്ചിൻ (114bhp, 250 Nm), ഒരു ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (118bhp, 172Nm) എന്നിവയാണ് പെട്രോൾ, ഡീസല്‍ വക ഭേദങ്ങൾ.

1.2 പെട്രോളിന് 7.79 ലക്ഷം രൂപ മുതലും ടോപ്പ്-സ്പെക്ക് ഡീസൽ വാഹനത്തിന് 14.89 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം ഡൽഹി വില. വിപണിയിലെത്തുമ്പോൾ വാഹനത്തിന് ഇനിയും വില വർധിക്കാനാണ് സാധ്യത.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.