ETV Bharat / business

'പൊതു മേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം': മന്ത്രി പി.രാജീവ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 30 പൊതു മേഖല സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് മാമലയിലെ കെല്ലിന്‍റെ പുതിയ കോര്‍പ്പറേറ്റ് ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി രാജീവ് പറഞ്ഞു.

P Rajeev speaks about public sector  Minister P Rajeev  പൊതു മേഖല സ്ഥാപനങ്ങള്‍  മന്ത്രി പി രാജീവ്  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  public sector news updates  കെല്‍ കമ്പനി
'പൊതു മേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം': മന്ത്രി പി. രാജീവ്
author img

By

Published : Nov 7, 2022, 5:56 PM IST

എറണാകുളം: പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. പൊതുമേഖല സ്ഥാപനമായ കെല്‍ (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡ്) മാമലയില്‍ പ്രവര്‍ത്തനമാരാംഭിച്ച പുതിയ കോർപ്പറേറ്റ് ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു മേഖല സ്ഥാപനങ്ങളെ മികച്ചതാക്കാൻ വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. മികച്ച രീതിയിൽ ഉൽപാദന ക്ഷമത വർധിപ്പിച്ചാൽ കെല്ലിനെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന സ്ഥാപനമാക്കി മാറ്റാനാവും. കെല്ലിൽ ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിച്ചെടുക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി ഏഴ്‌ മാസം കൊണ്ട് 80,000 ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. ഇത്തരം സംരംഭങ്ങളുമായി സഹകരിച്ച് കെല്ലിനാവശ്യമായ സാധനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വിവിധ പദ്ധതികളെ കുറിച്ച് ആലോചിക്കണം.

ഇന്ത്യയിൽ ഒരു വർഷം നൂറ് എം.എസ്.എം.ഇ (ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍) യൂണിറ്റുകൾ ആരംഭിച്ചാൽ അതിൽ മുപ്പത് എണ്ണമെങ്കിലും ആദ്യവർഷം തന്നെ അടച്ചു പൂട്ടും. ഇത്തരം സാഹചര്യങ്ങള്‍ കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.