ETV Bharat / business

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി മൈക്രോസോഫ്റ്റ് ; പിന്നിലാക്കപ്പെട്ട് ആപ്പിൾ

Microsoft most valuable company in stock market | 2022 മുതൽ ആപ്പിൾ കമ്പനിയുടെ മൂല്യം കുറഞ്ഞുതുടങ്ങിയിരുന്നു

stock market Microsoft  മൈക്രോസോഫ്റ്റ്  ആപ്പിൾ ഐ ഫോൺ  stock market Apple i phone
Microsoft most valuable company in stock market
author img

By ETV Bharat Kerala Team

Published : Jan 12, 2024, 9:51 PM IST

ഹൈദരാബാദ് : ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. (Microsoft most valuable company in stock market ) മുൻനിരയിൽ നിന്ന ഐ ഫോൺ ബ്രാന്‍റായ ആപ്പിളിനെ പിന്തള്ളിയാണ് ഈ വലിയ നേട്ടം മൈക്രോസോഫ്റ്റ് നേടിയത്. സോഫ്‌റ്റ്‌വെയർ കമ്പനികളുടെ ഓഹരികൾ ജനുവരി ആദ്യ ആഴ്‌ചകളിൽ ട്രേഡിംഗിൽ ഏകദേശം ഒരു ശതമാനം ഉയർന്നു.

വിപണി മൂല്യം 2.87 ട്രില്യൺ ഡോളറിലേക്കാണ് ഉയർന്നത്. ഐ ഫോൺ ( I Phone) കമ്പനിയുടെ ഓഹരിക്ക് 0.77 ശതമാനം മൂല്യം ഇടിഞ്ഞ് 184.76 ഡോളറിൽ എത്തി. ജെനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ (Generative Artificial Intelligence Technology ) നിന്ന് പണം സമ്പാദിക്കാനുള്ള ഓട്ടത്തിൽ നിക്ഷേപകരെ വലിയ രീതിയിൽ ആകർഷിക്കാൻ മൈക്രോസോഫ്റ്റ് ( Microsoft ) കമ്പനിക്ക് കഴിഞ്ഞു. എന്നാൽ ആപ്പിൾ കമ്പനിക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി നഷ്‌ടം സംഭവിച്ചിരുന്നു.

എന്തുകൊണ്ടാണ് ആപ്പിളിന്‍റെ ഓഹരികൾ കുറയുന്നത് ? : അമേരിക്കയിലെ ഏറ്റവും വലിയ ബ്രാന്‍റായ ആപ്പിൾ കമ്പനിയുടെ മൂല്യം 2022 മുതൽ മൈക്രോസോഫ്റ്റിനേക്കാൾ താഴെയായിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐ ഫോൺ വിപണന രംഗത്ത് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ പല രാജ്യങ്ങളിലും - പ്രത്യേകിച്ച് ചൈനയിൽ - 2024 ന്‍റെ ആദ്യ കുറച്ച് ദിവസങ്ങളിൽ ആപ്പിളിന്‍റെ സ്റ്റോക്കിനെ സാരമായി ബാധിച്ചു. ആപ്പിൾ പ്രൊഡക്‌റ്റുകൾക്ക് ഭീമമായ വിലയാണ് വിപണിയിൽ ഈടാക്കുന്നത്.

മൈക്രോസോഫ്റ്റിന്‍റെ ഓഹരികൾ ഉയരുന്നത് എന്തുകൊണ്ട് ? പുതിയ ടെക്‌നോളജിയായ ജനറേറ്റീവ് ആർട്ടിഫിഷൽ ഇന്‍റലിജൻസ് (Generative Artificial Intelligence), നിക്ഷേപകരുടെ ആവേശം മൈക്രോസോഫ്റ്റിന്‍റെ ഓഹരികളിൽ (Stock Market) വർദ്ധനവ് ഉണ്ടാക്കി. മാത്രമല്ല ആപ്പിൾ കമ്പനിയേക്കാൾ വിലയിൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വിലയിലാണ് മൈക്രോസോഫ്റ്റിന്‍റെ ഉത്പന്നങ്ങള്‍ വിപണിയിൽ എത്തുന്നത്.

ആപ്പിൾ - മൈക്രോസോഫ്റ്റ് മത്സരം : 1980-കളിൽ സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് ആപ്പിൾ, മൈക്രോസോഫ്റ്റ് നിർമ്മാതാവ് ബിൽ ഗേറ്റ്‌സിന്‍റെ വിൻഡോസ് (Windows Macintosh) കമ്പ്യൂട്ടർ സോഫ്‌റ്റ്‌ വെയറിന്‍റെ അതേ പകർപ്പ് മോഷ്‌ടിച്ചെന്ന് ആരോപിച്ചാണ് ആപ്പിളും ( Apple ) മൈക്രോസോഫ്റ്റും എതിരാളികളായത്. 1990-കളുടെ തുടക്കത്തിൽ വിൻഡോസ് ലക്ഷ്യമിടുന്ന ഉയർന്ന പകർപ്പവകാശം ആപ്പിൾ കമ്പനിക്ക് നഷ്‌ടമായി, ഇത് പതിറ്റാണ്ടുകളായി പേഴ്‌സണൽ കമ്പ്യൂട്ടർ വിൽപ്പന വിപണിയിൽ ( Personal Computer) ആധിപത്യം സ്ഥാപിക്കാൻ മൈക്രോസോഫ്റ്റിന് വഴിയൊരുക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.