ETV Bharat / business

Margadarsi Chit Fund : മാർഗദർശി ചിറ്റ്‌സ്‌ ഫണ്ട്; ബാങ്ക് അക്കൗണ്ടുകൾ ഡീഫ്രീസ് ചെയ്യുന്നതിനെതിരെ നൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളി - മാർഗദർശി ചിട്ട് ഫണ്ടിനെതിരായ അപ്പീലുകൾ തള്ളി

AP HC dismisses appeals against Margadarsi Chit Fund : ബാങ്ക് അക്കൗണ്ടുകൾ ഡീഫ്രീസ് ചെയ്യുന്നതിനെതിരായ സർക്കാരിന്‍റെയും പൊലീസിന്‍റെയും അപ്പീലുകൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

Margadarsi chit fund  High Court dismisses appeals by AP government  High Court order to defreeze Margadarsi accounts  AP high court order on Margadarsi accounts  Ramoji Group  AP High Court  മാർഗദർശി ചിട്ട് ഫണ്ട്
Margadarsi Chit Fund
author img

By ETV Bharat Kerala Team

Published : Oct 21, 2023, 3:36 PM IST

Updated : Oct 21, 2023, 3:44 PM IST

അമരാവതി : മാർഗദർശി ചിറ്റ്‌സ്‌ ഫണ്ട് (Margadarsi chit fund) കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ ഡീഫ്രീസ് ചെയ്യുന്നതിനെതിരെ ആന്ധ്രാപ്രദേശ് സർക്കാരും പൊലീസും നൽകിയ അപ്പീലുകൾ (appeals against Margadarsi Chit Fund) ഹൈക്കോടതി തള്ളി. മാർഗദർശി ചിറ്റ്‌സ്‌ ഫണ്ട് കമ്പനിയുടെ മൂന്ന് ശാഖകളിലെ അക്കൗണ്ടുകൾ നിലനിർത്താൻ മുൻപ് ഹൈക്കോടതി (AP High Court) സിംഗിൾ ജഡ്‌ജി അനുമതി നൽകിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്.

സർക്കാരിന്‍റെയും പൊലീസിന്‍റെയും അപ്പീലുകൾ നിലനിൽക്കില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. മാർഗദർശി ചിറ്റ്‌സ്‌ ഫണ്ട് കേസിൽ സിംഗിൾ ജഡ്‌ജി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ ക്രിമിനൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അപ്പീൽ ചെയ്യാനാകില്ലെന്നും ആവശ്യമെങ്കിൽ സിംഗിൾ ജഡ്‌ജിക്ക് മുമ്പാകെയുള്ള കേസിൽ കൗണ്ടർ ഫയൽ ചെയ്യാനും സർക്കാരിനോടും പൊലീസിനോടും കോടതി നിർദേശിച്ചു. ജസ്റ്റിസ് യു ദുർഗാപ്രസാദ റാവു, ജസ്റ്റിസ് എ വി രവീന്ദ്രബാബു എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഇന്നലെ (20.10.2023) കേസിൽ വിധി പറഞ്ഞത്.

വിശാഖപട്ടണം ഏരിയയിലെ ചിരാള, വിശാഖപട്ടണം, സീതാംപേട്ട എന്നിവിടങ്ങളിലെ മാർഗദർശി ചിറ്റ്‌സ്‌ ഫണ്ടിന്‍റെ മൂന്ന് ശാഖകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ട് പൊലീസ് പുറപ്പെടുവിച്ച നോട്ടീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സസ്‌പെൻഡ് ചെയ്യുകയും ചിട്ടി ഫണ്ട് ഇടപാടുകാരുടെ സൗകര്യാർത്ഥം മാർഗദർശി ബ്രാഞ്ച് മാനേജർമാർ പരിപാലിക്കുന്ന അക്കൗണ്ടുകൾ ഡിഫ്രീസ് ചെയ്യാൻ ബന്ധപ്പെട്ട ബാങ്ക് മാനേജർമാരോട് ഹൈക്കോടതി നിർദേശിക്കുകയുമായിരുന്നു. ജസ്റ്റിസ് എസ് സുബ്ബ റെഡ്ഡിയാണ് ഈ ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചത്.

ദിവസങ്ങൾക്ക് മുൻപ് ജി യുരി റെഡ്ഡി എന്നയാള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ റാമോജി ഗ്രൂപ്പ് (Ramoji Group) തള്ളിയിരുന്നു. റാമോജി ഗ്രൂപ്പിന് കീഴിലുള്ള മാര്‍ഗദര്‍ശി ചിറ്റ്‌സ്‌ ഫണ്ടിലെ (Margadarsi Chit Fund) റെഡ്ഡിയുടെ കുടുംബപരമായുള്ള ഓഹരികള്‍ റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ റാമോജി റാവു, ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും മാറ്റിച്ചുവെന്നതായിരുന്നു ജി യുരി റെഡ്ഡിയുടെ ആരോപണം (G Yuri Reddi against Ramoji Group). എന്നാല്‍ ഇത് കെട്ടിച്ചമച്ച കഥയാണെന്നായിരുന്നു റാമോജി ഗ്രൂപ്പിന്‍റെ പ്രതികരണം.

ആന്ധ്ര സിഐഡി മികച്ചൊരു കഥ കൂടി നിര്‍മിച്ചുവെന്നും അതിന് ജി യുരി റെഡ്ഡിയെ ചട്ടുകമാക്കിയെന്നും റാമോജി ഗ്രൂപ്പ് പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു.

Last Updated : Oct 21, 2023, 3:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.